HOME
DETAILS
MAL
വാഹന പരിശോധന കര്‍ശനമാക്കി എക്സൈസ്
backup
April 11 2019 | 06:04 AM
മുത്തങ്ങ: പൊതു തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എക്സൈസ് അധികൃതര്‍ പരിശോധന ശക്തമാക്കി.
കള്ളപ്പണ വരവും, ലഹരിവസ്തുക്കളുടെ കടത്തും തടയുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന അതിര്‍ത്തിയായ മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റില്‍ വാഹനപരിശോധന കര്‍ശനമാക്കിയിരിക്കുന്നത്. യാത്രാവാഹനങ്ങളും ചരക്കുവാഹനങ്ങളും കര്‍ശന പരിശോധനക്കു ശേഷമാണ് കടത്തിവിടുന്നത്. ഇതിന്റെ ഭാഗമായി ബസുകളിലടക്കം കയറി യാത്രക്കാരുടെ ലഗേജുകളും പരിശോധിക്കുന്നുണ്ട്. പഴുതടച്ചുള്ള പരിശോധനയുടെ ഭാഗമായി സ്ത്രീ ജീവനക്കാരെയും ചെക്ക് പോസ്റ്റില്‍ നിയോഗിച്ചിട്ടുണ്ട്. എക്സൈസ് കമ്മിഷണറുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് കര്‍ശന പരിശോധന. തെരഞ്ഞെടുപ്പ് കഴിയും വരെ ഇതു തുടരുമെന്ന മുത്തങ്ങ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."