HOME
DETAILS
MAL
രാജ്നാഥ് സിങ് ധാക്കയിലേക്ക്
backup
July 13 2018 | 01:07 AM
ന്യൂഡല്‍ഹി: ത്രിദിന സന്ദര്‍ശനത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ഇന്നു ധാക്കയിലേക്കു തിരിക്കും. ബംഗ്ലാദേശ് പ്രധാനമന്ത്രി ശെയ്ഖ് ഹസീനയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഉഭയകക്ഷി ബന്ധം, ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളിലെ സഹകരണം, അതിര്‍ത്തികളില്‍ വ്യാജ ഇന്ത്യന്‍ നോട്ടുകളുടെ ഒഴുക്ക്, യുവാക്കളെയും റോഹിംഗ്യന്‍ അഭയാര്‍ഥികളെയും ഭീകരവാദത്തിലേക്കു വഴിതിരിക്കാനുള്ള ഭീകരസംഘടനകളുടെ നീക്കം എന്നിവ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകുമെന്നാണ് കരുതുന്നത്.
റോഹിംഗ്യന്‍ അഭയാര്‍ഥികളുടെ വിഷയവും ഇന്ത്യാ-ബംഗ്ലാദേശ് അതിര്‍ത്തിയിലൂടെയുള്ള അനധികൃത മയക്കുമരുന്ന്, ആയുധങ്ങള്‍, കന്നുകാലിക്കടത്ത് എന്നിവ തടയുന്നതിനുള്ള നടപടികളും ചര്‍ച്ചയില്‍ വിഷയമാകും. ബംഗബന്ധു മ്യൂസിയവും ദാഗേശ്വരി ക്ഷേത്രവും രാജ്നാഥ് സിങ് സന്ദര്‍ശിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."