HOME
DETAILS
MAL
മോദി സര്‍ക്കാരിന്റെ വ്യവസ്ഥാപിത നുണകള്‍ക്ക് രാജ്യം വില നല്‍കേണ്ടി വരുമെന്ന് രാഹുല്‍
backup
July 20 2020 | 02:07 AM
ന്യൂഡല്‍ഹി: മോദി സര്‍ക്കാര്‍ നുണകള്‍ സ്ഥാപനവത്കരിച്ചതിന്റെ വില രാജ്യം ഒടുക്കേണ്ടി വരുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കൊവിഡ് വ്യാപനം, കൊവിഡ് മരണം, ജി.ഡി.പി, ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം തുടങ്ങിയ വിഷയങ്ങളില്‍ നുണകളാണ് സര്‍ക്കാര്‍ പറയുന്നത്. രാജ്യത്ത് കൊവിഡ് പരിശോധനകള്‍ കുറച്ച് കൊവിഡ് രോഗികളുടെ എണ്ണവും മരണവും കുറച്ചു കാട്ടുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ജി.ഡി.പിയെ പുതിയ കണക്കുകൂട്ടല്‍ രീതി ഉപയോഗിച്ച് പെരുപ്പിച്ച് കാട്ടുന്നു. ഇവിടെ കാര്യങ്ങള്‍ എല്ലാം ശരിയാണെന്ന ധാരണയുണ്ടാക്കുകയാണ് ചെയ്യുന്നത്. ഇതിന്റെ വില ഭാവിയില്‍ നല്‍കേണ്ടി വരുമെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യയിലെ കൊവിഡ് കണക്കുകളുടെ പൊരുത്തക്കേട് സംബന്ധിച്ച് വാഷിഷ് ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ഷെയര്‍ ചെയ്താണ് രാഹുല്‍ ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."