HOME
DETAILS
MAL
കൊവിഡ് പ്രതിരോധം: ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചു
backup
July 20 2020 | 03:07 AM
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ തദ്ദേശഭരണ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും യോഗം വിളിച്ചു.
വാര്‍ഡ് സമിതികള്‍, റാപ്പിഡ് റെസ്പോണ്‍സ് ടീമുകള്‍, കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ് തദ്ദേശ സ്വയംഭരണ മന്ത്രി, ആരോഗ്യ മന്ത്രി എന്നിവരുടെ നേതൃത്വത്തില്‍ യോഗം വിളിച്ചത്. 22ന് ഉച്ചയ്ക്ക് മൂന്നിന് വീഡിയോ കോണ്‍ഫറന്‍സ് മുഖേനയാണ് യോഗം. സെക്രട്ടറിയേറ്റിലെ അനക്സ് ഒന്നിലെ ബോധി ഹാളില്‍ ക്രമീകരിച്ച വിഡിയോ കോണ്‍ഫറന്‍സ് സൗകര്യമുപയോഗിച്ചായിരിക്കും മന്ത്രിമാരും വകുപ്പ് സെക്രട്ടറിമാരും മേധാവികളും യോഗത്തില്‍ പങ്കെടുക്കുക.
തദ്ദേശഭരണ സമിതി അധ്യക്ഷര്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷര്‍, ജില്ലാ ആശുപത്രി സൂപ്രണ്ടുമാര്‍, പ്രാഥമിക സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കല്‍ ഓഫിസര്‍മാര്‍, തദ്ദേശഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍, സി.ഡി.എസ് ചെയര്പേഴ്സണ്മാര്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാര്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാര്‍ എന്നിവര്‍ അതത് തദ്ദേശഭരണ സ്ഥാപനങ്ങളില്‍ നിന്ന് വിഡിയോ കോണ്‍ഫറന്‍സിലൂടെ യോഗത്തില്‍ പങ്കെടുക്കും. ഇതിനു സാധ്യമല്ലാത്ത പ്രദേശങ്ങളിലുള്ളവര്‍ കംപ്യൂട്ടര്‍ ഉപയോഗിച്ചോ മൊബൈല്‍ ഫോണ്‍ വഴിയോ യോഗത്തില്‍ പങ്കെടുക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. കിലയുടെ ഫേസ്ബുക്ക് പേജിലും യൂട്യൂബിലും യോഗം ലൈവായി കാണാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."