HOME
DETAILS
MAL
സിറ്റിയെ തകര്‍ത്ത് ആഴ്‌സനല്‍ ഫൈനലില്‍
backup
July 20 2020 | 03:07 AM
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന് പിന്നാലെ എഫ്.എ കപ്പിലും മാഞ്ചസ്റ്റര്‍ സിറ്റിക്ക് തിരിച്ചടി. കഴിഞ്ഞ ദിവസം നടന്ന എഫ്. എ കപ്പ് സെമിയില്‍ എതിരില്ലാത്ത രണ്ട് ഗോളിന് ആഴ്‌സനലിനോട് പരാജയപ്പെട്ട് സിറ്റി പുറത്തായി.
വെംബ്ലി സ്‌റ്റേഡിയത്തില്‍ സിറ്റിക്ക് തൊട്ടതെല്ലാം പിഴച്ചപ്പോള്‍ ഭാഗ്യം ആഴ്‌സനലിനൊപ്പം നിന്നു. 19ാം മിനുട്ടില്‍ ആഴ്‌സനല്‍ ലീഡെടുത്തു. നിക്കോളാസ് പെപ്പെയുടെ അസിസ്റ്റില്‍ ഒബമയോങ്ങാണ് വലകുലുക്കിയത്. 71ാം മിനുട്ടില്‍ ഒബമയോങ് വീ@ണ്ടും ഗണ്ണേഴ്‌സിനായി ലക്ഷ്യം കണ്ട@ു. ബോക്‌സിനുള്ളിലേക്ക് ലഭിച്ച പാസിനെ മനോഹരമായി ഒബമയോങ് വലയിലെത്തിക്കുകയായിരുന്നു. പന്തടക്കത്തിലും ഗോള്‍ശ്രമത്തിലുമെല്ലാം സിറ്റി ഏറെ മുന്നിലായിരുന്നു. 10 തവണ ലക്ഷ്യത്തിലേക്ക് ഷോട്ട് പായിച്ചെങ്കിലും ഒരെണ്ണം പോലും ലക്ഷ്യത്തിലെത്തിക്കാന്‍ സിറ്റി താരങ്ങള്‍ക്കായില്ല. ഗബ്രിയേല്‍ ജീസസ്, റഹിം സ്റ്റിര്‍ലിങ്, റിയാദ് മെഹ്‌റസ്, കെവിന്‍ ഡി ബ്രൂയിന്‍, ഗുണ്ടേ@ാകന്‍ തുടങ്ങിയവരെല്ലാം കളിച്ചിട്ടും വിജയം നേടാന്‍ സിറ്റിക്കായില്ല. രണ്ടാം സെമിയില്‍ മത്സരിക്കുന്ന മാഞ്ചസ്റ്റര്‍ യുനൈറ്റഡിനേയോ ചെല്‍സിയേയോ ആയിരിക്കും ഫൈനലില്‍ ആഴ്‌സനല്‍ നേരിടുക.
ഈ സീസണില്‍ എഫ്.എ കപ്പും സിറ്റിക്ക് നഷ്ടപ്പെട്ടതോടെ പെപ് ഗാര്‍ഡിയോള മാഞ്ചസ്റ്റര്‍ സിറ്റി വിടാനുള്ള സാധ്യതയും ഏറിയിരിക്കുകയാണ്. മുന്‍ ക്ലബ്ബായ ബാഴ്‌സലോണയിലേക്ക് പെപ് തിരിച്ചുപോകുമെന്ന തരത്തിലുള്ള അഭ്യൂഹം ശക്തമാണ്. ഈ സീസണില്‍ ലാലിഗ കിരീടം നഷ്ടമായ ബാഴ്‌സലോണയുടെ നിലവിലെ പരിശീലകനില്‍ താരങ്ങള്‍ സംതൃപ്തരല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാഴ്‌സലോണയ്‌ക്കൊപ്പം നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയ പെപിന്റെ സിറ്റിയുമായുള്ള കരാര്‍ ഈ വര്‍ഷത്തോടെ അവസാനിക്കും. അവസാന ര@ണ്ട് സീസണിലും സിറ്റിയെ പെപ് പ്രീമിയര്‍ ലീഗ് ചാംപ്യന്മാരാക്കിയിരുന്നു. അതേ സമയം ചാംപ്യന്‍സ് ലീഗിലാണ് ഇനി സിറ്റിയുടെ പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."