HOME
DETAILS

മുതലിയാര്‍കുളത്തിലെ മാലിന്യത്തിന് ശാശ്വതപരിഹാരം കണ്ടെത്തണമെന്ന്

  
backup
April 26 2017 | 18:04 PM

%e0%b4%ae%e0%b5%81%e0%b4%a4%e0%b4%b2%e0%b4%bf%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%81%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ae%e0%b4%be-2


കൊല്ലങ്കോട്: മുതലിയാര്‍കുളത്തിലെ മാലിന്യത്തിന് ശാശ്വതപരിഹാരം കണ്ടെത്തണമെന്ന് നാട്ടുകാര്‍. കൊല്ലങ്കോട് പഞ്ചായത്തിലെ മാലിന്യങ്ങള്‍ ശേഖരിച്ച് നിക്ഷേപിക്കുന്ന പല്ലശ്ശന റോഡരികിലുള്ള മുതലിയാര്‍കുളത്തില്‍ മാലിന്യങ്ങള്‍ അനുദിനം കുന്നുകൂടുന്നത് പ്രദേശത്താകെ ദുര്‍ഗന്ധത്തിനു കാരണമായിരിക്കുകയാണ്.
മാലിന്യങ്ങളില്‍ തീയിടുന്നതും വര്‍ധിച്ചതിനാല്‍ മുതലിയാര്‍കുളം പ്രദേശവാസികള്‍ക്ക് ശ്വാസകോശരോഗങ്ങളും വര്‍ധിച്ചതായി നാട്ടുകാര്‍ പറയുന്നു. പത്തു വര്‍ഷമായി തുടരുന്ന നാട്ടുകാരുടെ ആവശ്യം പഞ്ചായത്ത് ചെവികൊള്ളാത്തതാണ് പ്രതിസന്ധി രൂക്ഷമാകുവാന്‍ ഇടയാക്കിയത്. രണ്ടുവര്‍ഷം മുമ്പ് മാലിന്യങ്ങള്‍ കുന്നുകൂടിയതിനെതുടര്‍ന്ന് നാട്ടുകാര്‍ സമരത്തിനിറങ്ങിയിരുന്നു.  തുടര്‍ന്ന് പഞ്ചായത്തിന്റെ നേൃത്വത്തില്‍ മാലിന്യ നിക്ഷേപകേന്ദ്രത്തിനകത്തുതന്നെ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കുഴിസ്ഥാപിച്ച മാലിന്യങ്ങള്‍ നിക്ഷേപിക്കുകയായിരുന്നു.
കുഴിച്ചിട്ടതില്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങളും ഉള്‍പെട്ടതിനാല്‍ മണ്ണില്‍ അലിഞ്ഞുചേരാതെ ഇപ്പോഴും മാലിന്യങ്ങള്‍ അതേപടി മണ്ണിനടിയിലാണെന്ന് പ്രദേശവാസികള്‍ പറയുന്നു. നിലവിലെ മാലിന്യ കൂമ്പാരത്തെ വീണ്ടും കുഴിസ്ഥാപിച്ച് നിക്ഷേപിക്കുവാന്‍ ഇതുമൂലം സാധിക്കില്ല.
 പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് പയ്യല്ലൂരില്‍ തുടക്കംകുറിച്ച മാലിന്യ സംസ്‌കരണ പ്ലാന്റ് പ്രവര്‍ത്തനം പൂര്‍ത്തീകരിക്കാത്തതാണ് നിലവിലെ പ്രതിസന്ധികള്‍ക്ക്കാരണം. കൊല്ലം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഏജന്‍സിക്ക് അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് നല്‍കിയ കരാരനുസരിച്ച് മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മാണം പൂര്‍ത്തീകരിച്ചിരുന്നില്ല.
ഏജന്‍സി പണം തട്ടിവാങ്ങി പണി പൂര്‍ത്തീകരിക്കാത്തതിനെതിരേ പഞ്ചായത്ത് നിയമനടപടികള്‍ സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും നിലവില്‍ നിര്‍ത്തിവച്ച മാലിന്യ സംസ്‌കരണ പ്ലാന്റ് തുടങ്ങിവെച്ച പണികള്‍ അതേപടി നിലച്ചിരിക്കുകയാണ്.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചൂണ്ടുവിരലിലല്ല, തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പില്‍ മഷി പുരട്ടുന്നത് വോട്ടറുടെ ഇടതു നടുവിരലില്‍

Kerala
  •  20 days ago
No Image

നെതന്യാവുനെതിരായ അറസ്റ്റ് വാറന്റ്:  കോടതി വിധി മാനിക്കും, തങ്ങളുടെ രാജ്യത്തെത്തിയാല്‍ അറസ്റ്റ് ചെയ്ത് ഹേഗിലെത്തിക്കുമെന്നും ലോക രാഷ്ട്രങ്ങള്‍ 

International
  •  20 days ago
No Image

അമിതവേഗതയിലെത്തിയ കാറിടിച്ച് തെറിപ്പിച്ചു; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം; ഡ്രൈവര്‍ മദ്യലഹരിയില്‍

Kerala
  •  20 days ago
No Image

സര്‍ട്ടിഫിക്കറ്റ് ഒന്നിന് ആയിരം രൂപവെച്ച് 20,000 രൂപ; കൈക്കൂലി വാങ്ങുന്നതിനിടെ ലേബര്‍ ഓഫിസര്‍ പിടിയില്‍

Kerala
  •  20 days ago
No Image

ബഹിഷ്‌ക്കരണത്തില്‍ ഇടിഞ്ഞ് സ്റ്റാര്‍ബക്‌സ്; മലേഷ്യയില്‍ മാത്രം അടച്ചുപൂട്ടിയത് 50 ഓളം ഔട്ട്‌ലെറ്റുകള്‍

International
  •  20 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോര്‍ട്ട്; അന്വേഷണറിപ്പോര്‍ട്ട് ഇന്നുതന്നെ ഹാജരാക്കണമെന്ന് കോടതി

Kerala
  •  20 days ago
No Image

യു.എസില്‍ ജൂതവിഭാഗത്തിലെ പുതുതലമുറക്കിഷ്ടം ഹമാസിനെ; ഇസ്‌റാഈല്‍ ക്രൂരതയെ വെറുത്തും ഗസ്സയെ ചേര്‍ത്തു പിടിച്ചും ഈ കൗമാരം 

International
  •  20 days ago
No Image

ആലപ്പുഴയിലും അപകടം; ശുചിമുറിയിലെ കോണ്‍ക്രീറ്റ് പാളി ഇളകിവീണു, ഉദ്യോഗസ്ഥന്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

Kerala
  •  20 days ago
No Image

പ്രശസ്ത എഴുത്തുകാരന്‍ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു

Kerala
  •  20 days ago
No Image

'ഒരിക്കല്‍ രാജിവെച്ചതാണ്, ഇനി വേണ്ട'; സജി ചെറിയാന് സി.പി.എമ്മിന്റെ പിന്തുണ

Kerala
  •  20 days ago