HOME
DETAILS
MAL
ആനത്താര: സുപ്രിംകോടതി റിപ്പോര്‍ട്ട് തേടി
backup
July 13 2018 | 04:07 AM
ന്യൂഡല്‍ഹി: വനത്തില്‍ ആനത്താര ഉള്‍പ്പെടുന്ന മേഖലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് നല്കാന് കേരളം ഉള്‍പ്പെടെയുള്ള 10 സംസ്ഥാനങ്ങള്‍ക്ക് സുപ്രിംകോടതി നിര്‍ദേശം നല്കി. ജസ്റ്റിസ് മദന്‍.ബി.ലോക്കൂര്‍ അധ്യക്ഷനായ രണ്ടംഗ ഹരിതബെഞ്ചിന്റേതാണ് നടപടി. ബന്ധപ്പെട്ട ജില്ലകളിലെ കലക്ടര്‍മാരാണ് റിപ്പോര്‍ട്ട് നല്‍കേണ്ടത്. തമിഴ്നാട്ടിലെ നീലഗിരി മേഖലയിലെ ആനത്താരകളില്‍ നടക്കുന്ന റിസോര്‍ട്ട് നിര്‍മാണങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട് ജി.രാജേന്ദ്രന് നല്കിയ ഹരജി പരിഗണിക്കവെയാണ് നടപടി. വിവിധ സംസ്ഥാനങ്ങളില്‍ ഏതെല്ലാം ജില്ലകളിലാണ് ആനത്താരകളുള്ളതെന്ന കണക്ക് ഹരജിക്കാരന് അറിയിക്കണമെന്നും സുപ്രിംകോടതി നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."