HOME
DETAILS

ഹിന്ദു പാകിസ്താന്‍' പ്രയോഗം: തരൂരിന് കോണ്‍. സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണ

  
backup
July 13 2018 | 19:07 PM

%e0%b4%b9%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%81-%e0%b4%aa%e0%b4%be%e0%b4%95%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%af-2



തിരുവനന്തപുരം: രാഷ്ട്രീയ വിവാദത്തിന് കളമൊരുക്കിയ ശശി തരൂര്‍ എം.പിയുടെ 'ഹിന്ദു പാകിസ്താന്‍' പ്രയോഗത്തിന് ഉറച്ച പിന്തുണയുമായി കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം. തരൂരിന്റെ നിലപാടിനെതിരേ ദേശീയ നേതാക്കള്‍ രംഗത്തു വന്നിരുന്നു. ഇതിനു വിരുദ്ധമായ നിലപാടാണ് സംസ്ഥാന നേതൃത്വം സ്വീകരിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍, എം.എല്‍.എമാരായ വി.ഡി സതീശന്‍, വി.ടി ബല്‍റാം തുടങ്ങിയവരാണ് തരൂരിന് പിന്തുണയറിയിച്ച് രംഗത്തെത്തിയത്.
തരൂരിന്റെ പ്രസ്താവനയെ പിന്തുണക്കുന്നുവെന്നും കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ഒന്നാകെ തരൂരിനൊപ്പമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. തരൂരിന്റെ പ്രസ്താവന മതേതരവിശ്വാസികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പൊതുവികാരമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ പറഞ്ഞു. ആവശ്യമായ അംഗബലം നിയമ നിര്‍മാണ സഭകളില്‍ ഉണ്ടായിരുന്നുവെങ്കില്‍ നേരത്തേ തന്നെ ബി.ജെ.പി ഇന്ത്യയെ മതാധിപത്യ രാജ്യമാക്കുമായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിനോടൊപ്പം എല്ലാ സംസ്ഥാനങ്ങളിലെയും നിയമസഭാ തെരഞ്ഞെടുപ്പും ഒരുമിച്ചു നടത്താനുള്ള നീക്കം ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
മതാധിപത്യരാഷ്ട്രമായ പാക്കിസ്താനെ പോലെയാണ് അവര്‍ ഇന്ത്യയിലും സ്വപ്നം കാണുന്നത്. ഭീകരരുടെയും തീവ്രവാദികളുടെയും കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആ രാജ്യത്തെ അനുകരിക്കാനുള്ള ബി.ജെ.പിയുടെ ശ്രമത്തെ ഇന്ത്യന്‍ ജനത അംഗീകരിക്കില്ലെന്നും ഹസന്‍ പറഞ്ഞു.
തരൂര്‍ പങ്കുവെച്ച ഉത്കണ്ഠകള്‍ക്ക് അടിസ്ഥാനമുണ്ടെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റും എം.എല്‍.എയുമായ വി.ഡി സതീശന്‍ പ്രതികരിച്ചു. ഇന്ത്യയെ ഹിന്ദു മതാതിഷ്ഠിത രാജ്യമാക്കാനാണ് സംഘ്പരിവാര്‍ ശ്രമം. ഏതു തരം തീവ്രവാദത്തെയും എതിര്‍ക്കുക എന്നതാണ് കോണ്‍ഗ്രസുകാരന്റെ ധര്‍മ്മം. അത് പറയാന്‍ ധീരത കാട്ടിയ ശശി തരൂരിന് അഭിവാദ്യമര്‍പ്പിക്കുന്നുവെന്നും സതീശന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
മൂന്ന് വര്‍ഷം മുന്‍പ് താനും 'ഹിന്ദു പാക്കിസ്താന്‍' എന്ന പ്രയോഗം നടത്തിയിട്ടുണ്ടെന്നും തരൂരിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിനൊപ്പം വിമര്‍ശനം ആവര്‍ത്തിക്കുന്നുവെന്നും വി.ടി ബല്‍റാം എം.എല്‍.എ പറഞ്ഞു. ഇന്ത്യ എന്താകരുത് എന്നതിന്റെ പാഠമാണ് പാക്കിസ്താന്‍. കോണ്‍ഗ്രസ് അതിന്റെ രാഷ്ട്രീയം കൃത്യമായിത്തന്നെ പറഞ്ഞ് തുടങ്ങേണ്ടിയിരിക്കുന്നുവെന്നും ബല്‍റാം പറഞ്ഞു.
കഴിഞ്ഞ ദിവസം തരൂരിനെ കൈയൊഴിയുന്ന രീതിയിലായിരുന്നു കോണ്‍ഗ്രസ് ദേശീയ നേതാക്കളുടെ പ്രതികരണം. പരാമര്‍ശം വ്യക്തിപരം മാത്രമാണെന്നും വാക്കുകള്‍ ഉപയോഗിക്കുന്നതില്‍ നേതാക്കള്‍ നിയന്ത്രണവും ജാഗ്രതയും പുലര്‍ത്തണമെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞിരുന്നു. തരൂര്‍ എന്താണ് ഉദ്ദേശിച്ചതെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കട്ടെയെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് പി.എല്‍ പുനിയ പറഞ്ഞത്.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന പരിപാടിക്കിടെയാണ് തരൂര്‍ ബി.ജെ.പിക്കെതിരേ വിവാദ പരാമര്‍ശം നടത്തിയത്. 'രാജ്യസഭയില്‍ സ്വന്തംനിലക്ക് ഭൂരിപക്ഷം കിട്ടുന്നതോടെ ബി.ജെ.പി ഭരണ ഘടന ഭേദഗതി ചെയ്യാനിടയുണ്ട്. ഹിന്ദുരാഷ്ട്ര തത്വങ്ങളില്‍ അധിഷ്ഠിതമായിട്ടായിരിക്കും പുതിയ ഭരണ ഘടന. ഇത് സാധ്യമാകുന്നതോടെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടും.
ജനാധിപത്യത്തിന് അതിജീവനം നഷ്ടപ്പെടുന്നതോടെ ഇന്ത്യ ഒരു ഹിന്ദു പാകിസ്താനായി മാറും' എന്നായിരുന്നു തരൂര്‍ പറഞ്ഞത്. പരാമര്‍ശം വിവാദമായതിനു പിന്നാലെ നിലപാട് ആവര്‍ത്തിച്ച് തരൂര്‍ ഫെയ്‌സ്ബുക്കില്‍ കുറിപ്പെഴുതുകയും ചെയ്തിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബെസ്റ്റ് റൂറല്‍ ടൂറിസം വില്ലേജ് പുരസ്‌കാരത്തിളക്കത്തില്‍ കടലുണ്ടിയും കുമരകവും

Kerala
  •  3 months ago
No Image

പ്രിയ അര്‍ജുന് വിട; കണ്ണീരോടെ യാത്രാമൊഴി നല്‍കി നാട്; സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചു

Kerala
  •  3 months ago
No Image

മുംബൈയില്‍ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്; സുരക്ഷ വര്‍ധിപ്പിച്ചു, അതീവ ജാഗ്രത

National
  •  3 months ago
No Image

70ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്; ആവേശപ്പോരില്‍ കുതിച്ച് പായാന്‍ 19 ചുണ്ടന്‍വള്ളങ്ങള്‍

Kerala
  •  3 months ago
No Image

വീട്ടില്‍നിന്ന് മദ്യം മോഷ്ടിച്ച് കൂട്ടുകാര്‍ക്കൊപ്പം കുടിച്ച വിദ്യാര്‍ഥികള്‍ ബോധംകെട്ടു റോഡില്‍ കിടന്നു

Kerala
  •  3 months ago
No Image

ഇടുക്കി ശാന്തന്‍പാറയില്‍ റേഷന്‍ കട തകര്‍ത്ത് ചക്കക്കൊമ്പന്‍

Kerala
  •  3 months ago
No Image

അങ്കമാലിയില്‍ വീടിന് തീയിട്ട് ഗൃഹനാഥന്‍ തൂങ്ങിമരിച്ചു; ഭാര്യ വെന്തു മരിച്ചു, കുട്ടികള്‍ക്ക് ഗുരുതര പരുക്ക്

Kerala
  •  3 months ago
No Image

ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഇന്നു മുതല്‍ ശക്തമായ മഴക്ക് സാധ്യത;  ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

കണ്ണീരോടെ ജനസാഗരം: അര്‍ജുന്റെ മൃതദേഹം കണ്ണാടിക്കലില്‍- സംസ്‌കാരം ഉച്ചയ്ക്ക്

Kerala
  •  3 months ago
No Image

അന്‍വറിനെ പൂട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ്;  ഫോണ്‍ ചോര്‍ത്തലിലും രഹസ്യരേഖ പുറത്തുവിട്ടതിലും നടപടി ഉടന്‍; അന്‍വറിനെതിരായ പരാതികളെല്ലാം പരിശോധിക്കാന്‍ നിര്‍ദേശം

Kerala
  •  3 months ago