കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാര്‍ ധര്‍ണ നടത്തി
ആലപ്പുഴ: എല്ലാം ശരിയാക്കാമെന്ന് പറഞ്ഞ് അധികാരത്തിലേറിയവര്‍ കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാരോട് വഞ്ചനയാണ് കാണിച്ചതെന്നും ശമ്പളവും പെന്‍ഷനും സ്ഥിരമായി മുടങ്ങുന്ന പ്രവണത വര്‍ധിച്ചു വരികയാണെന്നും മുന്‍ എം.എല്‍.എയും മുന്‍ ഡി.സി.സി പ്രസിഡന്റുമായ എ.എ ഷുക്കൂര്‍ പ്രസ്താവിച്ചു.
വയോവൃദ്ധരും അനാരോഗ്യവാന്‍മാരുമായ പെന്‍ഷന്‍കാരുടെ കുടിശിക സഹിതം പെന്‍ഷന്‍ അടിയന്തിരമായി വിതരണം ചെയ്യണമെന്നും എ.എ.ഷുക്കാര്‍ ആവശ്യപ്പെട്ടു.
കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാര്‍ പെന്‍ഷന്‍ വിതരണം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് എല്ലാ ബസ് സ്റ്റേഷനുകളും കേന്ദ്രീകരിച്ച് നടത്തുന്ന ധര്‍ണ്ണ സമരത്തിന്റെ ഭാഗമായി ആലപ്പുഴയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പെന്‍ഷന്‍കാര്‍ അവകാശങ്ങള്‍ക്കുവേണ്ടി നടത്തുന്ന എല്ലാ സമര പരിപാടികള്‍ക്കും കോണ്‍ഗ്രസിന്റെ പിന്തുണ അദ്ദേഹം വാഗ്ദാനം ചെയ്തു.
പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ ആലപ്പുഴ യൂണിറ്റ് പ്രസിഡന്റ് ബേബി പാറക്കാടന്‍ അദ്ധ്യക്ഷത വഹിച്ചു.
യൂനിറ്റ് സെക്രട്ടറി വി.രാധാകൃഷ്ണന്‍, എം.പി പ്രസന്നന്‍, എം അബൂബക്കര്‍, കെ.എം സിദ്ധാര്‍ത്ഥന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."