HOME
DETAILS

വിവാദ കെട്ടിടത്തിന് നമ്പര്‍ നല്‍കണമെന്ന പ്രമേയം തൊടുപുഴ നഗരസഭ പാസാക്കി

  
backup
April 26 2017 | 20:04 PM

%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%be%e0%b4%a6-%e0%b4%95%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%a8%e0%b4%ae%e0%b5%8d%e0%b4%aa


തൊടുപുഴ:  നഗരസഭയില്‍  ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ച മാപ്ലാശേരി സ്‌കറിയുടെ  കെട്ടിടത്തിന് നമ്പരും ഒക്ക്യുപെന്‍സി സര്‍ട്ടിഫിക്കറ്റും പുനഃസ്ഥാപിച്ചു നല്‍കണമെന്ന പ്രമേയം തൊടുപുഴ മുനിസിപ്പല്‍ കൗണ്‍സില്‍ പാസാക്കി. സി.പി.എം കൗണ്‍സിലര്‍മാരുടെ വിയോജിപ്പോടെയാണ് പ്രമേയം പസാക്കിയത്. കോണ്‍ഗ്രസ് അംഗം സിസിലി ജോര്‍ജ് അവതാരകയും മുസ്‌ലിം ലീഗ് അംഗം എ.എം ഹാരിദ് അനുവാദകനുമായ പ്രമേയം അജണ്ടയില്‍ ഒന്നാമതായാണ് ഉള്‍പ്പെടുത്തിയിരുന്നത്.   
 സ്‌കറിയയുടെ വിഷയം ചര്‍ച്ചക്കെടുത്തപ്പോള്‍ സി.പി.എം കൗണ്‍സിലര്‍മാര്‍ വ്യത്യസ്ത നിലപാടുമായിട്ടാണ് രംഗത്തെത്തിയത്. പ്രമേയം പാസാക്കുന്നതിനോട് വിയോജിപ്പുണ്ടെന്നും എന്നാല്‍ നിയമപരമായി സ്‌കറിയക്ക് കെട്ടിടനമ്പര്‍ അനുവദിക്കുന്നതിന് എതിരല്ലെന്നുമായിരുന്നു സി.പി.എം കൗണ്‍സിലറായ രാജീവ് പുഷ്പാംഗദന്‍ കൗണ്‍സിലിനെ അറിയിച്ചത്.  എം.ജെ സ്‌കറിയക്ക് നീതി ലഭിക്കുന്ന  തീരുമാനം നഗരസഭ എടുക്കണമെന്ന അഭിപ്രായത്തെ ഭരണപ്രതിപക്ഷ കൗണ്‍സിലര്‍മാരില്‍ ഭൂരിഭാഗവും  പിന്താങ്ങി.
നഗരസഭക്ക് ലഭിച്ചിരിക്കുന്ന നിയമോപദേശത്തിന്റേയും ജില്ലാ സര്‍വ്വേ സൂപ്രണ്ടിന്റേയും സംസ്ഥാന സര്‍വ്വേ ഡെപ്യൂട്ടി ഡയറക്ടറുടേയും വിശദീകരണങ്ങളുടെ അടിസ്ഥാനത്തില്‍ എം.ജെ സ്‌കറിയയുടെ കെട്ടിടത്തിന് ഒക്യുപെന്‍സിയും കെട്ടിട നമ്പറും അനുവദിച്ചു നല്‍കണമെന്ന വാദത്തിനെതിരേ നഗരസഭാ സെക്രട്ടറിയടക്കം നിയമ തടസങ്ങള്‍ ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരുന്നു.
പ്രമേയം പാസാക്കിയാലും കെട്ടിടത്തിന് ഒക്യുപെന്‍സിയും നമ്പര്‍ അനുവദിക്കുന്നതിനും നിയമതടസം ഉണ്ടെന്നുമായിരുന്നു ഉദ്യോഗസ്ഥരുടെ വാദം. എന്നാല്‍ ഭരണപ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ഇതിനെ വിമര്‍ശിച്ചു രംഗത്തെത്തി.
    ഇതിനിടയിലാണ് സി.പി.എം കൗണ്‍സിലറായ രാജീവ് പുഷ്പാംഗദന്‍ ഉദ്യോഗസ്ഥരെ അനുകൂലിക്കുന്ന തരത്തിലുള്ള അഭിപ്രായങ്ങള്‍ പ്രകടമാക്കിയത്. കെട്ടിട നമ്പര്‍ നല്‍കുന്നതിലല്ല നിയമങ്ങള്‍ക്ക് വിധേയമായി നല്‍കണമെന്നായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്.
പ്രമേയം പാസാക്കുന്നതിനോട് തുടക്കം മുതലേ വിയോജിപ്പ് പ്രകടിപ്പിച്ച സി.പി.എം കൗണ്‍സിലര്‍മാര്‍ പ്രമേയം ചര്‍ച്ച ചെയ്യുന്നതിനിടെ ഈ വിഷയം പരിഗണിക്കുന്നതിനുള്ള സമയം അവസാനിച്ചെന്നും കൗണ്‍സില്‍ അരമണിക്കൂറിലധികം വൈകിയാണ് തുടങ്ങിയതുമെന്നൊക്കെ ചൂണ്ടിക്കാട്ടി  രംഗത്തെത്തിയിരുന്നു.
എന്നാല്‍ ചെയര്‍പേഴ്‌സണ്‍  സഫിയ ജബ്ബാര്‍ പ്രമേയം പാസാക്കുന്നതിനായി  മറ്റു കൗണ്‍സിലര്‍മാരുടെ ഭൂരിപക്ഷ അഭിപ്രായം തേടുകയായിരുന്നു.
പ്രമേയം പാസാക്കണമെന്ന് മുസ്‌ലിം ലീഗ്, സി.പി.ഐ, കോണ്‍ഗ്രസ്, ബി.ജെ.പി കൗണ്‍സിലര്‍മാര്‍ ആവശ്യം ഉന്നയിച്ചപ്പോള്‍ സി.പി.എം കൗണ്‍സിലര്‍മാര്‍ പ്രമേയത്തിനോട് വിയോജിച്ചു. എന്നാല്‍ ഭൂരിപക്ഷ അഭിപ്രായം കണക്കിലെടുത്ത് പ്രമേയം പാസാക്കുകയായിരുന്നു.
  മുനിസിപ്പല്‍ ആക്ട് 18(5) ചട്ടപ്രകാരം മുനിസിപ്പല്‍ ആക്ടിനെ ലംഘിക്കുന്ന  പ്രമേയങ്ങള്‍ ചെര്‍പേഴ്‌സണ് പൂര്‍ണമായോ ഭാഗീകമായോ നിരാകരിക്കാമെന്ന്  സെക്രട്ടറി കൗണ്‍സിലിനെ ഓര്‍മപ്പെടുത്തി.  അസിസ്റ്റന്റ് എന്‍ജിനിയറും  സെക്രട്ടറിയുടെ അഭിപ്രായത്തെ പിന്താങ്ങി.  മാനുഷിക പരിഗണനവച്ച് താല്‍ക്കാലിക  നമ്പറെങ്കിലും നല്‍കണമെന്ന്  എ.എം ഹാരിദ് ആവശ്യപ്പെട്ടു.












Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  5 minutes ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  23 minutes ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  an hour ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  an hour ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  2 hours ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  3 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  3 hours ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  3 hours ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  4 hours ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  4 hours ago