അനധികൃതമായി മരങ്ങള്‍ മുറിച്ചു കടത്താന്‍ ശ്രമമെന്ന് പരാതി
മുക്കം: സൗത്ത് കൊടിയത്തൂര്‍ വലിയ ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനിലെ മരങ്ങള്‍ അനധികൃതമായി മുറിച്ചു കടത്താന്‍ ശ്രമമെന്ന് പരാതി.
ഇരുവിഭാഗം സുന്നികളും സംയുക്തമായി നടത്തുന്ന പള്ളിയിലെ മരങ്ങളാണ് കാന്തപുരം സുന്നി വിഭാഗം അനധികൃതമായി മുറിച്ചു കടത്താന്‍ ശ്രമിക്കുന്നത്. പള്ളിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് വഖഫ് ബോര്‍ഡില്‍ നിലനില്‍ക്കുന്ന കേസില്‍ 30ന് വിധി വരാനിരിക്കെയാണ് അനധികൃതമായി മരങ്ങള്‍ മുറിക്കുന്നത്. കേസില്‍ തോല്‍ക്കുമെന്ന് ഏറെക്കുറെ ഉറപ്പായതോടെ പള്ളിയുടെ പരമാവധി സാധനങ്ങള്‍ നടത്തിക്കൊണ്ടുപോകാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഖബര്‍സ്ഥാനിലെ മരങ്ങള്‍ ലേലത്തില്‍ വില്‍ക്കുകയാണെന്ന് ഖത്തീബ് അറിയിച്ചതോടെ വിശ്വാസികള്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. വഖഫ് ബോര്‍ഡില്‍ ഭൂമി സംബന്ധമായ കേസ് നിലനില്‍ക്കുന്നതിനാല്‍ മരങ്ങള്‍ മുറിക്കരുത് എന്നായിരുന്നു വിശ്വാസികളുടെ നിലപാട്.
ഇതിനെ വെല്ലുവിളിച്ചാണ് കാന്തപുരം വിഭാഗം ഇപ്പോള്‍ അനധികൃതമായി മരങ്ങള്‍ മുറിച്ചു കടത്താന്‍ ശ്രമിക്കുന്നതെന്നും വിശ്വാസികള്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."