HOME
DETAILS
MAL
പോരൂര്‍ പഞ്ചായത്തിലും പ്ലാസ്റ്റിക് മാലിന്യ നിയന്ത്രണം നടപ്പാക്കുന്നു
backup
April 26 2017 | 22:04 PM
വണ്ടൂര്‍: ഒന്നു മുതല്‍ 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക്ക് കവറുകള്‍ പോരൂര്‍ പഞ്ചായത്തിലും നിരോധിക്കുന്നു. ഹരിത കേരളം പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. മുന്‍പ് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വ്യാപാരികള്‍, യുവജന സംഘടന പ്രവര്‍ത്തകര്‍, ആരോഗ്യവകുപ്പ് ജീവനക്കാര്‍ എന്നിവരുടെ സംയുക്ത യോഗം ചേര്‍ന്നിരുന്നു. പേപ്പര്‍ കവറുകള്‍, ക്യാരിബാഗുകള്‍ തുടങ്ങി ബദല്‍ സംവിധാനങ്ങള്‍ സാര്‍വത്രികമാക്കാനുള്ള നടപടികളും ആരംഭിച്ചു കഴിഞ്ഞതായി പഞ്ചായത്ത് വൈസ്പ്രസിഡന്റ് കണ്ണിയന്‍ കരീം, സ്ഥിരംസമിതി അംഗങ്ങളായ എം.മുജീബ്റഹ്മാന്‍, ഷാഹിദ ചേലാമഠത്തില്‍, എം.കെ മുഹമ്മദാലി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സി.പി മുരളീധരന് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."