'റിലയന്‍സില്‍ നിന്ന് പണം വാങ്ങണമെന്നാവശ്യപ്പെട്ട് സമരക്കാരില്‍ ചിലര്‍ തന്നെ സമീപിച്ചു'
നിലമ്പൂര്‍: അഴിമതിക്ക് കൂട്ടുനില്‍ക്കാത്തതാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചതെന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥ്. റിലയന്‍സ് കേബിള്‍ വിവാദവുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പ്രതിപക്ഷത്തിനെതിരെ ചെയര്‍പേഴ്‌സണ്‍ രൂക്ഷ വിമര്‍ശനം നടത്തിയത്.
റസ്റ്റോറേഷന്‍ ചാര്‍ജായി കമ്പനി നല്‍കിയ 6847500 രൂപ കണക്കുപ്രകാരമുള്ളതില്‍നിന്നും 2250000 രൂപ അധികമായതിനാല്‍ നഗരസഭയുടെ അക്കൗണ്ടിലേക്കിട്ടുതരാന്‍ ബുദ്ധിമുട്ടുണ്ടെന്ന് കമ്പനിയുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചിരുന്നു. നിലമ്പൂര്‍ നഗരസഭക്ക് കൂടുതല്‍തുക നല്‍കിയാല്‍ മറ്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഇത് മറയാക്കാന്‍ ഇടയാകുമെന്ന കാരണം നിരത്തിയാണ് കമ്പനി തടസവാദം ഉന്നയിച്ചത്.
കമ്പനിയുടെ നിര്‍ദ്ദേശപ്രകാരം അക്കൗണ്ടിലേക്ക് പണം സ്വീകരിക്കാതെ പണംനേരിട്ട് വാങ്ങാമെന്ന ആവശ്യവുമായി ഇപ്പോള്‍ സമരം നടത്തുന്നവരില്‍ ചിലര്‍ തന്നെ രഹസ്യമായി വന്ന് കണ്ടിരുന്നു. എന്നാല്‍ അക്കൗണ്ടിലൂടെ മാത്രമേ പണം സ്വീകരിക്കൂവെന്ന തന്റെ നിലപാടിന്റെ അടിസ്ഥാനത്തിലാണ് മുഴുവന്‍ തുകയും നഗരസഭയുടെ അക്കൗണ്ടിലേക്ക് കമ്പനി അടച്ചത്. ഇതാണ് ഇവരെ പ്രകോപിപ്പിച്ചതിനു പിന്നിലെന്നും അവര്‍ പറഞ്ഞു. ഇപ്പോള്‍ ഈ അംഗങ്ങളുടെ പേര് പറയുന്നില്ലെന്നും ആവശ്യം വരുമ്പോള്‍ പേര് വെളിപ്പെടുത്തുമെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."