ഫവാസിന്റെ വിയോഗം; ഞെട്ടല്‍ മാറാതെ കാക്കത്തടം
പെരുവള്ളൂര്‍: ഫവാസിന്റെ വിയോഗത്തിന്റെ ഞെട്ടല്‍ മാറാതെ പെരുവള്ളൂര്‍ കാക്കത്തടം ഗ്രാമം. പെരുവള്ളൂര്‍ ജി.എച്ച്.എസ്.എസിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ ഫവാസ്(12) വീടിന്റെ ചുമരിനും മതിലിനും ഇടയിലുള്ള ചെറിയ മരത്തിന്റെ ശിഖരത്തില്‍ കയറി കളിക്കുന്നതിനിടെ മരത്തില്‍ നേരത്തെ കെട്ടിയിരുന്ന കയറില്‍ കഴുത്ത് കുരുങ്ങി കാല് വഴുതി വീഴുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്.
കഴുത്തില്‍ കയര്‍ കുരുങ്ങിയ നിലയില്‍ മരത്തില്‍ തൂങ്ങി നിന്ന ഫവാസിനെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കാക്കത്തടം സി.സി മുഹമ്മദ് കുട്ടി-റംല ദമ്പതികളുടെ മകനും ഫാറൂഖാബാദ് ഹിദായത്തുല്‍ ഇസ്ലാം മദ്റസയിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയുമാണ്.
സ്കൂള്‍ അവധിയായിരുന്നിട്ട് പോലും വിവിധ ദിക്കുകളില്‍ നിന്നായി കളിക്കൂട്ടുകാരന്റെ മുഖം അവസാനമായി ഒരുനോക്കു കാണാനെത്തിയ സഹപാഠികളുടെ വിതുമ്പല്‍ കണ്ട് നില്‍ക്കുന്നവരെപോലും കണ്ണീരിലാഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."