'രാഹുലിനെതിരേ കര്‍ഷക മാര്‍ച്ച് നടത്താനുള്ള സി.പി.എം നീക്കം ജനങ്ങള്‍ തിരിച്ചറിയും'
വാടാനപ്പള്ളി: മോദി കേരളത്തിലെത്തുന്ന ദിവസം വയനാട്ടില്‍ രാഹുലിനെതിരേ കര്‍ഷക മാര്‍ച്ച് നടത്താനുള്ള സി.പി.എം നീക്കം അവര്‍ എത്തിപ്പെട്ട ദുരവസ്ഥയാണ് വ്യക്തമാക്കുന്നതെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
ടി.എന്‍ പ്രതാപന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം വാടാനപ്പള്ളി ഫസല്‍ നഗറില്‍ സംഘടിപ്പിച്ച യു.ഡി.എഫ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഈ സമരം തെരഞ്ഞെടുപ്പ് സ്പെഷ്യലാണ്. ജനങ്ങളത് തിരിച്ചറിയും. ആയിരക്കണക്കിന് കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളിവിട്ട മോദി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരേ സമരം ചെയ്യാത്തവരുടെ ആഭാസങ്ങള്‍ക്കെതിരെ ജനങ്ങള്‍ വിധിയെഴുതുമെന്നും തങ്ങള്‍ പറഞ്ഞു.
പഞ്ചായത്ത് യു.ഡി.എഫ് ചെയര്മാന് പി.എ മുഹമ്മദ് മോന് ഹാജി അധ്യക്ഷനായി. സി.എ മുഹമ്മദ് റഷീദ്, ഇ.പി കമറുദ്ദീന്, പി.എസ് സൂരത് കുമാര്‍, സുബൈദ മുഹമ്മദ്, എ.എം സനൗഫല്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."