'സുപ്രഭാതത്തിന്റെ ശൈലി പ്രശംസനീയം'
അമ്പലവയല്‍: കേരളത്തിലെ പത്രലോകത്ത് അനുകരണീയവും ആകര്‍ഷകവുമായ ശൈലിയാണ് സുപ്രഭാതത്തിന്റേതെന്ന് അമ്പലവയല്‍ സബ് ഇന്‍സ്‌പെക്ടര്‍ രാജു പറഞ്ഞു.
അമ്പലവയല്‍ കെ.കെ.എച്ച് എം കോളജില്‍ നടന്ന ആനപ്പാറ റെയ്ഞ്ച് സുപ്രഭാതം നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയമാകാതെ സത്യസന്ധമായി വാര്‍ത്തകള്‍ സമൂഹത്തിലെത്തിക്കാന്‍ സുപ്രഭാതത്തിന് സാധിച്ചിട്ടുണ്ട്. ഇത് തന്റെ കഴിഞ്ഞ ഒരു വര്‍ഷത്തെ അനുഭവത്തില്‍ നിന്നാണ് പറയുന്നത്. റെയ്ഞ്ച് പ്രസിഡന്റ് അബ്ദുല്‍ മജീദ് ബാഖവി അധ്യക്ഷനായി. ജില്ലാ കോഡിനേറ്റര്‍ സി.പി ഹാരിസ് ബാഖവി വിഷയാവതരണം നടത്തി. കണക്കയില്‍ മുഹമ്മദ് ഹാജി, ഉമര്‍നിസാമി, മൊയ്തീന്‍ ഹാജി, സി.പി മുഹമ്മദ് കുട്ടി ഫൈസി, മാനു മുസ്‌ലിയാര്‍ സംസാരിച്ചു. റെയ്ഞ്ച് സെക്രട്ടറി ഹംസ ഫൈസി സ്വാഗതവും അഫ്‌സല്‍ യമാനി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."