കൂത്തുപറമ്പ് പുതിയ ബസ്സ്റ്റാന്‍ഡ്: മൂന്നാംഘട്ട ചര്‍ച്ച നടത്തി
കൂത്തുപറമ്പ്: കൂത്തുപറമ്പ് പുതിയ ബസ്സ്റ്റാന്‍ഡ് നിര്‍മാണത്തിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. നിര്‍മാണത്തിനുള്ള കണ്‍സള്‍ട്ടന്‍സിയെ തെരഞ്ഞെടുക്കാനുള്ള മൂന്നാം ഘട്ടചര്‍ച്ച നഗരസഭാ ഹാളില്‍ നടന്നു. ചേര്‍ത്തല ആസ്ഥാനമായ പ്രൈമ, തിരുവനന്തപുരത്തെ ജിറ്റ് പാക് എന്നീ കമ്പനികളാണ് അന്തിമഘട്ട പട്ടികയിലുള്ളത്. ഇവര്‍ സമര്‍പ്പിച്ച പ്ലാനുകളും അനുബന്ധ രേഖകളും ഇന്നലെ വിശദമായി പരിശോധിച്ചു. നഗരസഭാ കൗണ്‍സിലും ബസ്സ്റ്റാന്റ് നിര്‍മാണത്തിനായി രൂപീകരിച്ച കമ്മിറ്റിയും ചര്‍ച്ച ചെയ്ത് കണ്‍സല്‍ട്ടന്‍സിയെ തിരഞ്ഞെടുക്കും. തലശ്ശേരി റോഡില്‍ പഴയ ശങ്കര്‍ തിയറ്റര്‍ പരിസരത്ത് നഗരസഭയുടെ ഉടമസ്ഥതയിലുള്ള പത്തേമുക്കാല്‍ ഏക്കര്‍ സ്ഥലത്താണ് ബസ്സ്റ്റാന്റ് നിര്‍മിക്കുക. 75 കോടി ചെലവില്‍ ടൗണ്‍ഹാള്‍, കുട്ടികളുടെ കളിസ്ഥലം, സ്വിമ്മിങ് പൂള്‍, പാര്‍ക്കിങ് ഏരിയ തുടങ്ങിയ സൗകര്യങ്ങളോടുകൂടിയാണ് ബസ്സ്റ്റാന്റ് നിര്‍മ്മിക്കുക. കേരളപ്പിറവി ദിനത്തില്‍ ബസ്സ്റ്റാന്‍ഡിന്റെ തറക്കല്ലിടല്‍ നടത്താനാണ് നഗരസഭ ഉദ്ദേശിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."