ജില്ലാ പഞ്ചായത്ത് പദ്ധതി വൃക്ക മാറ്റിവച്ചവര്‍ക്ക് സൗജന്യ മരുന്ന്
കണ്ണൂര്‍: ജില്ലയിലെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയരായവര്‍ക്ക് ആവശ്യമായ മരുന്നുകള്‍ സൗജന്യമായി നല്‍കാന്‍ ജില്ലാ പഞ്ചായത്ത് പദ്ധതി. വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയാണ് ഇത് നടപ്പാക്കുക. വൃക്കരോഗവുമായി ബന്ധപ്പെട്ട മരുന്നുകള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുന്നതിന് ജില്ലാ ആശുപത്രിയോടനുബന്ധിച്ച് പ്രത്യേക ഫാര്‍മസി തുടങ്ങാനും ജില്ലാ പഞ്ചായത്തിന് പദ്ധതിയുണ്ടെന്ന് പ്രസിഡന്റ് കെ.വി സുമേഷ് പറഞ്ഞു.
ജില്ലാ പഞ്ചായത്തിനു കീഴിലുള്ള സ്‌നേഹജ്യോതി കിഡ്‌നി പേഷ്യന്റ്‌സ് വെല്‍ഫെയര്‍ സൊസൈറ്റി വഴിയാണ് പദ്ധതി നടപ്പാക്കുക. അപേക്ഷകളുടെ അടിസ്ഥാനത്തില്‍ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കും.
ജില്ലയിലെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായവരുടെ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. ജില്ലയില്‍ 2500ലേറെ പേര്‍ വൃക്ക മാറ്റിവച്ചവരായി ഉണ്ടെന്നാണ് ലഭ്യമായ കണക്ക്. എന്നാല്‍ യഥാര്‍ഥ എണ്ണം ഇതിലേറെ വരും. ഇവരുടെ കൃത്യമായ കണക്കെടുക്കാന്‍ നടപടിയെടുക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. സൗജന്യമായി മരുന്ന് നല്‍കുന്ന ജില്ലാ പഞ്ചായത്ത് പദ്ധതിക്ക് മുന്‍ഗണനേതര കാര്‍ഡ് തടസമാകില്ല. വൃക്കരോഗം മൂലം ജീവിതം വഴിമുട്ടിപ്പോവുന്നവരുടെ പുനരധിവാസത്തിന് സാധ്യമായ വഴികള്‍ ആലോചിക്കും.
ആഴ്ചയില്‍ ആറ് ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് സെന്റര്‍ വഴി ഇതിനകം 60,000 തവണ ഡയാലിസിസ് സേവനം ലഭ്യമാക്കിയതായും കെ.വി സുമേഷ് പറഞ്ഞു.
ജില്ലാ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് പി.പി ദിവ്യ, കെ.പി ജയബാലന്‍, ഡോ. എ.ടി മനോജ്, ഡോ. കെ. സന്തോഷ്, ഡോ. വി.പി രാജേഷ്, വി. ചന്ദ്രന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."