ഉടലും തലയും വേര്‍പെട്ടു; നടുക്കം മാറാതെ കൊട്ടിയൂര്‍
കൊട്ടിയൂര്‍: തല പുറത്തിട്ടു ബസില്‍ നിന്ന് ഛര്‍ദ്ദിച്ച കുട്ടിയുടെ തല വൈദ്യുതി തൂണിലിടിച്ചു തെറിച്ച ദുരന്ത വാര്‍ത്തയറിഞ്ഞ് കൊട്ടിയൂര്‍ നടുങ്ങി. വിവരമറിഞ്ഞ് സംഭവസ്ഥലത്തേക്ക് കുതിച്ചെങ്കിലും ജഡം കണ്ടു ഭീതിയോടെ ഓടിമാറി. ബസിലുണ്ടായിരുന്നവരും സിബിയുടെ കൂടെ ഉണ്ടായിരുന്ന സഹോദരിയും സമനില തെറ്റിയതുപോലെ അലമുറയിട്ടു.
ദുരന്ത വാര്‍ത്ത അറിഞ്ഞതോടെ ആരുടെ കുട്ടിക്ക് എന്നറിയാതെ പുറത്തുപോയ മക്കളെ തേടി മാതാപിതാക്കളുടെയും ബന്ധുക്കളുടെയും പരക്കം പാച്ചിലായിരുന്നു. പഞ്ചായത്ത് അധികൃതരും ഓടിക്കൂടിയ നാട്ടുകാരും അതിവേഗം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.
തല തെറിച്ചുവീണ സ്ഥലത്ത് ഉടന്‍ തന്നെ ചാക്കിട്ട് തല മൂടുകയായിരുന്നു. ബസ് ആകെ ചോരക്കളമായിരുന്നു. സ്ഥലത്തുണ്ടായിരുന്ന പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി നമ്പുടാകം വിവരം നല്‍കിയതിനെ തുടര്‍ന്ന് സംഭവസ്ഥലത്തേക്ക് കുതിച്ചെത്തിയ കേളകം പൊലിസും പേരാവൂര്‍ സി.ഐ എ. കുട്ടികൃഷ്ണനും കുട്ടിയുടെ ജഡവും തെറിച്ചുപോയ തലയും ഉടന്‍ നീക്കം ചെയ്യാനുള്ള സംവിധാനങ്ങള്‍ ചെയ്തു. ദുരന്തത്തിനിടയാക്കിയ ബസ് കേളകം പൊലിസ് കസ്റ്റഡിയിലെടുത്തു.
ഡ്രൈവറുടെ പേരില്‍ കേസെടുക്കുമെന്ന് കേളകം പൊലിസ് അറിയിച്ചു. മരണമടഞ്ഞ സിബിയുടെ വീടിനു സമീപം ഗുഡല്ലൂരില്‍ താമസിച്ചിരുന്നവര്‍ ഇപ്പോള്‍ ഫാമിലെ ഒന്‍പതാം ബ്ലോക്കിലാണ് താമസിക്കുന്നത്. ഇവരുടെ വീട്ടിലേക്കുള്ള യാത്ര സിബിക്ക് അന്ത്യയാത്രയാവുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."