വിവാഹത്തിനു മുന്‍പേ ബന്ധങ്ങള്‍ അടിച്ചുപിരിയുന്നു; വില്ലനായി മൊബൈല്‍ ഫോണ്‍
കണ്ണൂര്‍: വിവാഹത്തിനു മുന്‍പേ പ്രതിശ്രുത വധുവിന് മൊബൈല്‍ ഫോണ്‍ നല്‍കുന്നത് നിശ്ചയിച്ചുറപ്പിച്ച ബന്ധങ്ങള്‍ അറ്റുപോകാന്‍ കാരണമാകുന്നു. മോതിരം, വസ്ത്രം എന്നിവയ്‌ക്കൊപ്പം ഇപ്പോള്‍ പ്രതിശ്രുത വധുവിന് വരന്‍ മൊബൈല്‍ ഫോണ്‍ നല്‍കുന്നതും ആചാരമായി. വിദേശത്തു ജോലിയുള്ള യുവാക്കളാണ് മൊബൈല്‍ കെണിയില്‍ അധികവും കുരുങ്ങുന്നത്.
വീട്ടുകാര്‍ തമ്മില്‍ ആലോചിച്ചുറപ്പിക്കുന്ന വിവാഹങ്ങളാണ് തുടക്കത്തിലേ പാളി പോകുന്നതില്‍ അധികവും. വിവാഹ നിശ്ചയ സമയത്ത് വരന്‍ നല്‍കുന്ന ഫോണിലൂടെയായിരിക്കും പ്രതിശ്രുത വധുവുമായി പിന്നീടുള്ള സല്ലാപങ്ങള്‍. നവമാധ്യമങ്ങളം ഇതിനു കൂട്ടാകുന്നു.
ഇതിനിടെയാണ് വിവാഹം നിശ്ചയിച്ചുറപ്പിച്ചവര്‍ നിസാരകാര്യങ്ങള്‍ക്ക് തെറ്റുന്നത്. പിന്നീട് പരസ്പരം തള്ളിപ്പറയുകയും ചെയ്യുന്നു. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഇടപെടാന്‍ പോലും കഴിയാത്ത വിധത്തില്‍ ഈ ബന്ധങ്ങള്‍ വഷളാകുന്നു.
ചെറിയ കാര്യങ്ങള്‍ വളര്‍ന്നു വലുതായി ബന്ധം തന്നെ ഛിദ്രമാകുന്ന അവസ്ഥ വര്‍ധിച്ചുവരികയാണെന്ന് ഇതേകുറിച്ച് കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന ഒരു കൗണ്‍സിലിങ് സ്ഥാപനത്തിലെ പ്രതിനിധി പറയുന്നു. വര്‍ത്തമാനം പറയുമ്പോള്‍ പാലിക്കേണ്ട സാമാന്യമര്യാദകളും ഇടപഴകുമ്പോള്‍ സൂക്ഷ്മതയും പാലിക്കുകയാണ് ഇതിനു പരിഹാരം. ഇതിനായി രക്ഷിതാക്കള്‍ക്കും ബോധവത്കരണം വേണമെന്നും കൗണ്‍സലര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."