HOME
DETAILS

താലൂക്ക് ആശുപത്രിയില്‍ 'വെള്ളം കളി'

  
backup
July 14 2018 | 07:07 AM

%e0%b4%a4%e0%b4%be%e0%b4%b2%e0%b5%82%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%86%e0%b4%b6%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-12


തിരൂരങ്ങാടി: താലൂക്ക് ആശുപത്രി വളപ്പില്‍ വെള്ളക്കെട്ട്. ജനം ദുരിതത്തില്‍. മഴ കനത്തതോടെയാണ് മാതൃശിശു പരിപാലന കേന്ദ്രത്തിനു മുന്നിലെ പ്രധാന വഴിയില്‍ വെള്ളം കെട്ടിനില്‍ക്കുന്നത്. ഇതോടെ കാല്‍നടയാത്ര ഏറെ ദുഷ്‌കരമായി. ഡയാലിസിസ് സെന്റര്‍, പാലിയേറ്റിവ് സെന്റര്‍, എക്‌സ്‌റേ, ലബോറട്ടറി, പേവാര്‍ഡ്, കാന്റീന്‍ എന്നിവ ഇതിന് തൊട്ടടുത്താണ് സ്ഥിതിചെയ്യുന്നത്. രോഗികളെ ഇതുവഴിയാണ് വീല്‍ചെയറിലും സ്റ്റെച്ചറിലും കൊണ്ടുപോകാറുള്ളത്. മഴപെയ്താല്‍ ഒരടിയോളം ഉയരത്തില്‍ വെള്ളം കെട്ടിനില്‍ക്കുന്നതിനാല്‍ ഇവിടങ്ങളിലേക്ക് രോഗികളെ കൊണ്ടുപോകുന്നതിനുംമറ്റും വെള്ളം തടസമാകുന്നുണ്ട്.
ആശുപത്രി മുറ്റം ഇന്റര്‍ലോക്ക് പതിച്ചതോടെയാണ് പ്രധാന വഴിയില്‍ വെള്ളം കെട്ടി നില്‍ക്കുന്നത്. വെള്ളം വഴിതിരിച്ചു വിടാനുള്ള സംവിധാനം ഇവിടെയില്ല. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാതിരിക്കാന്‍ ചങ്ങല സ്ഥാപിച്ചതിനാല്‍ കാല്‍നട യാത്രക്കാര്‍ക്ക് ഇതുവഴി മാത്രമേ ആശുപത്രിയില്‍ എത്താനും തിരിച്ചുപോകാനും സാധിക്കൂ. നിലവില്‍ സിമന്റ് കട്ടകള്‍ നിരത്തി താല്‍ക്കാലിക നടപ്പാത നിര്‍മിച്ചിട്ടുണ്ടെങ്കിലും കാര്യമായ ഫലമൊന്നുമില്ല. നിത്യേന രണ്ടായിരത്തോളം രോഗികളാണ് തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ ചികിത്സക്കെത്തുന്നത്. ഇവിടെ കെട്ടിനില്‍ക്കുന്ന വെള്ളം കൊതുക് പെരുകാനും അവസരമൊരുക്കുന്നുണ്ട്. എത്രയും പെട്ടെന്ന് ശാശ്വത പരിഹാരം കാണണമെന്ന് നാട്ടുകാരും രോഗികളും ആവശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെതന്യാഹുവിന്റെ വീട്ടു മുറ്റത്ത് ഫ്‌ളാഷ് ബോംബ്;  സുരക്ഷാ വീഴ്ചയെന്ന് ഇസ്‌റാഈൽ

International
  •  a month ago
No Image

കര്‍ശന നടപടിക്കൊരുങ്ങി റെയില്‍വേ; ട്രെയിനിലോ പാളത്തിലോ റീല്‍സ് ചിത്രീകരിച്ചാല്‍ പണികിട്ടും

Kerala
  •  a month ago
No Image

മണിപ്പൂരില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് തീയിട്ടു; പ്രധാനമന്ത്രി ഒരിക്കല്‍ കൂടി സംസ്ഥാനം സന്ദര്‍ശിക്കണമെന്ന് രാഹുല്‍ 

National
  •  a month ago
No Image

കോഴിക്കോട് ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍;  സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി

Kerala
  •  a month ago
No Image

എയ്ഡഡ് സ്കൂൾ: അധ്യാപകേതര ജീവനക്കാരുടെ  സ്ഥാനക്കയറ്റം തടയരുതെന്ന് വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

മണിപ്പൂരിൽ  തട്ടിക്കൊണ്ടുപോയ മൂന്ന് കുട്ടികളടക്കം ആറുപേരെയും കൊന്നു; ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് തടഞ്ഞു ; രണ്ട് ജില്ലകളില്‍ കര്‍ഫ്യൂ

National
  •  a month ago
No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago