HOME
DETAILS
MAL
ജയഘോഷിന്റെ സാമ്പത്തിക സ്രോതസുകള്‍ കസ്റ്റംസ് അന്വേഷിക്കുന്നു
backup
July 24 2020 | 03:07 AM
കൊച്ചി: യു.എ.ഇ കോണ്‍സുലേറ്റിലെ മുന്‍ ഗണ്മാന് ജയഘോഷിന്റെ സാമ്പത്തിക സ്രോതസുകള്‍ സംബന്ധിച്ച് കസ്റ്റംസ് വിഭാഗം അന്വേഷണം തുടങ്ങി. ഇയാള്‍ക്ക് വരവില്‍ കവിഞ്ഞ സ്വത്തുണ്ടെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്നാണിത്. അന്വേഷണത്തിന്റെ ഭാഗമായി ഇയാളുടെയും അടുത്ത ബന്ധുക്കളുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. കേസിലെ പ്രതികളുമായി ജയഘോഷിന് അടുത്ത് ബന്ധമുണ്ടെന്നും കണ്ടെത്തിയിരുന്നു.സ്വര്‍ണക്കടത്ത് നടന്ന പല ദിവസങ്ങളിലും ഇയാള്‍ സരിത്തുമായി വിമാനത്താവളത്തിലെത്തിയത് സംബന്ധിച്ചും വിവരം ലഭിച്ചിരുന്നു.അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റംസ് കഴിഞ്ഞ ദിവസം ഇയാളുടെ വട്ടിയൂര്‍ക്കാവിലെ വീട്ടിലും ആക്കുളത്തെ കുടുംബവീട്ടിലും പരിശോധന നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."