HOME
DETAILS
MAL
ഉപകരണങ്ങള്‍ കൈമാറി
backup
July 14 2018 | 07:07 AM
വണ്ടൂര്‍: ഗാന്ധിഭവന് സ്നേഹാരാമം അഭയ കേന്ദ്രത്തിന് വ്യാപാരി വ്യവസായി ഏകോപന സമിതി വണ്ടൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ വിവിധ ഉപകരണങ്ങള്‍ കൈമാറി. കെ.വി.വി.ഇ.എസ് സംസ്ഥാന കൗണ്‍സിലര്‍ മച്ചിങ്ങല്‍ അലവിക്കുട്ടി ഉദ്ഘാടനം ചെയ്തു.
അഭയ കേന്ദ്രത്തിലെ രോഗികള്‍ക്ക് മരുന്നുകള്‍ സൂക്ഷിക്കുന്നതിന് വേണ്ടി ഫ്രിഡ്ജ്, ഫര്‍ണിച്ചര്‍, ബെഡ്ഷീറ്റുകള്‍, പുതപ്പുകള്‍, തലയണകള്‍ മുതലായവയാണ് നല്‍കിയത്.
ഗഫൂര്‍ മോയിക്കല്‍ അധ്യക്ഷനായി. ഗാന്ധിഭവന് ഭാരവാഹികളായ ഡോ. റഹൂഫ്, കെ.ടി നാസര്‍, വിനയദാസ് മാസ്റ്റര്‍, മുഹമ്മദ് റഫീഖ്, പഞ്ചായത്തംഗം കെ.കെ സാജിത, കെ.വി.വി.ഇ.എസ് ഭാരവാഹികളായ കെ.എഫ്.സി സുബൈര്‍, മുരളി കാപ്പില്‍, കെ. കരീം ഹാജി, സി.പി തോമസ്, കെ.സി നിര്‍മല സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."