HOME
DETAILS

30 ലക്ഷം മോചനദ്രവ്യം നൽകിയിട്ടും അക്രമികൾ വിട്ടില്ല; 28കാരന്റെ രക്ഷിക്കുന്നതിൽ അനാസ്ഥ കാട്ടിയ പൊലിസുകാർക്ക് സസ്‌പെൻഷൻ

  
backup
July 24 2020 | 09:07 AM

national-kidnapped-up-man-killed-4-cops-including-ips-officer-suspended111

കാൺപുർ: തട്ടിക്കൊണ്ടു പോയവർക്ക് 30 ലക്ഷം മോചനവദ്രവ്യം നൽകിയിട്ടും യുവാവിനെ രക്ഷിക്കാനായില്ല. ഉത്തർപ്രദേശിൽ തട്ടിക്കൊണ്ടുപോയ ഇരുപത്തിയെട്ടുകാരനെ കഴിഞ്ഞ മാസം തന്നെ അക്രമികൾ കൊലപ്പെടുത്തിയെന്ന് പൊലിസ് ബന്ധുക്കളെ അറിയിച്ചു. കാൺപുരിൽ ലബോറട്ടറി നടത്തുന്ന സഞ്ജീത് യാദവ് എന്ന യുവാവാണ് ക്രൂരതക്കിരയായത്. എന്നാൽ സഞ്ജീതിന്റെ മൃതദേഹം ഇതുവരെ കണ്ടെടുക്കാൻ കഴിഞ്ഞിട്ടുമില്ല.

യുപി പൊലിസിന്റെ വാക്ക് വിശ്വസിച്ച് അക്രമികൾക്ക് 30 ലക്ഷം രൂപ മോചനദ്രവ്യം നൽകിയ കുടുംബം എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ്. സഞ്ജീത് തിരികെയെത്തുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞ കുടുംബത്തിന് പൊലിസിന്റെ വാക്കുകൾ കനത്ത പ്രഹരമായി. കഴിഞ്ഞയാഴ്ചയാണ് 30 ലക്ഷം രൂപ തട്ടിയെടുത്തു പൊലിസിന്റെ കൺമുന്നിൽനിന്ന് അക്രമികൾ യുവാവിനെ മോചിപ്പിക്കാതെ കടന്നു കളഞ്ഞത്.

ജൂൺ 23നാണ് സഞ്ജീത്തിനെ തട്ടിക്കൊണ്ടുപോയതായി പരാതി ലഭിച്ചത്. 26ന് എഫ്ഐആർ റജിസ്റ്റർ ചെയ്തു. മൂന്നു ദിവസത്തിനു ശേഷമാണ് മോചനദ്രവ്യം ആവശ്യപ്പെട്ട് അക്രമിസംഘം ബന്ധുക്കളെ വിളിച്ചത്. തുടർന്ന് യുവാവിന്റെ ചില സുഹൃത്തുക്കളെയും മുൻ സഹപ്രവർത്തകരെയും അറസ്റ്റ് ചെയ്തു. ജൂൺ 26 നോ 27 നോ അക്രമികൾ സഞ്ജീത്തിനെ കൊന്നിരിക്കാമെന്നാണ് പൊലിസ് ഇപ്പോൾ പറയുന്നത്. മൃതദേഹം കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും കാൺപുർ എസ്.പി പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് ഐ.പി.എസ് ഓഫീസർ അടക്കം നാലു പേരെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

252 എ.ഐ കാമറകള്‍ സ്ഥാപിക്കാനൊരുങ്ങി കുവൈത്ത് 

Kuwait
  •  a month ago
No Image

5 കോടി രൂപയുമായി ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി മുംബൈയില്‍ പിടിയില്‍

National
  •  a month ago
No Image

തിരുവനന്തപുരം മെഡി.കോളജില്‍ ഇനി ഒപി ടിക്കറ്റെടുക്കാന്‍ 10 രൂപ നല്‍കണം

Kerala
  •  a month ago
No Image

കുറുവാ ഭീതി; കുണ്ടന്നൂര്‍ പാലത്തിനടിയിലെ കുട്ടവഞ്ചിക്കാരെ ഒഴിപ്പിക്കുന്നു

Kerala
  •  a month ago
No Image

മാനസികാസ്വാസ്ഥ്യമെന്ന് പറഞ്ഞ് ചികിത്സിച്ചു; കോഴിക്കോട് മെഡി.കോളജില്‍ ചികിത്സ കിട്ടാതെ യുവതി മരിച്ചെന്ന് പരാതി

Kerala
  •  a month ago
No Image

കുറുവാഭീതി; കുണ്ടന്നൂര്‍ പാലത്തിനടിയിലെ കുട്ടവഞ്ചിക്കാരെ ഒഴിപ്പിക്കുന്നു

Kerala
  •  a month ago
No Image

സുപ്രഭാതം പത്രം പാലക്കാട് എഡിഷനില്‍ വന്ന പരസ്യത്തിലെ വിഷയങ്ങളുമായി ബന്ധമില്ല: സമസ്ത

Kerala
  •  a month ago
No Image

ഗസ്സയിലേക്ക് ഭക്ഷണവുമായെത്തിയ 100 ഓളം ലോറികള്‍ കൊള്ളയടിക്കപ്പെട്ടതായി യു.എന്‍ ഏജന്‍സി 

International
  •  a month ago
No Image

ഡല്‍ഹിക്ക് പുറത്ത് ചേരിയില്‍ തീപിടിത്തം; 150 കുടിലുകള്‍ കത്തി നശിച്ചു

National
  •  a month ago
No Image

'നാട് മുഴുവന്‍ ഒലിച്ചുപോയെന്ന് പറയരുത്, മൂന്ന് വാര്‍ഡുകള്‍ മാത്രമാണ് തകര്‍ന്നത്'; വയനാട് ദുരന്തത്തെ നിസ്സാരവത്കരിച്ച് വി മുരളീധരന്‍

Kerala
  •  a month ago