HOME
DETAILS

കാബൂളില്‍ പാക് ആക്രമണം; 400 പേര്‍ കൊല്ലപ്പെട്ടു, 250 പേര്‍ക്ക് പരുക്ക്

  
Web Desk
March 17, 2026 | 3:38 AM

pakistan attack in kabul 400 killed and 250 injured

കാബൂള്‍: അഫ്ഗാനിസ്ഥാന് നേരെ വീണ്ടും പാക് ആക്രമണം.  തലസ്ഥാനമായ കാബൂളില്‍ പാകിസ്താന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 400 പേര്‍ കൊല്ലപ്പെട്ടു. 250 പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.

 പ്രാദേശിക സമയം രാത്രി ഒമ്പതിനാണ് കാബൂളിലെ ലഹരി വിമുക്ത കേന്ദ്രമായ ആശുപത്രിക്കു നേരെയായിരുന്നു  വ്യോമാക്രമണമെന്ന് താലിബാന്‍ വക്താവ് അറിയിച്ചു. 2000 കിടക്കകളുള്ള ആശുപത്രിയുടെ വലിയൊരു ഭാഗം തന്നെ തകര്‍ന്നെന്നും മരണസംഖ്യ ഇനിയും ഉയരാമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. 

ആക്രമണത്തെ അപലപിച്ച അഫ്ഗാന്‍ സര്‍ക്കാര്‍ വക്താവ് സബീഹുല്ല മുജാഹിദ്, ആശുപത്രികളും സിവിലിയന്‍ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് പാകിസ്താന്‍ ഭീകരത സൃഷ്ടിക്കുകയാണെന്നും കുറ്റപ്പെടുത്തി. 'പാകിസ്താന്‍ സൈനിക ഭരണകൂടം വീണ്ടും അഫ്ഗാനിസ്ഥാന്റെ വ്യോമാതിര്‍ത്തി ലംഘിക്കുകയും കാബൂളിലെ ലഹരി വിമുക്ത കേന്ദ്രമായ  ആശുപത്രി തകര്‍ക്കുകയും ചെയ്തു, ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്നവര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു' -സബീഹുല്ല എക്‌സില്‍ കുറിച്ചു. 

കുറ്റകൃത്യത്തെ ശക്തമായി അപലപിക്കുന്നു, പാകിസ്താന്‍ സൈന്യത്തിന്റെ നടപടി അംഗീകൃത തത്വങ്ങള്‍ക്ക് വിരുദ്ധവും മാനവരാശിക്കെതിരായ കുറ്റകൃത്യവുമായി കണക്കാക്കും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം, അഫ്ഗാന്‍ സര്‍ക്കാറിന്റെ ആരോപണങ്ങള്‍ പാകിസ്താന്‍ നിഷേധിച്ചു. ആരോപണം അടിസ്ഥാനരഹിതമാണെന്നും കാബൂളില്‍ ഒരു ആശുപത്രിയും ലക്ഷ്യമിട്ടിട്ടില്ലെന്നും പാകിസ്താന്‍ അധികൃതര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. കാബൂളിലും കിഴക്കന്‍ പ്രവിശ്യയായ നര്‍ഗാര്‍ഹാറിലും സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് കൃത്യതയോടെയുള്ള വ്യോമാക്രമണങ്ങളാണ് നടത്തിയതെന്നും പാകിസ്താന്‍ വാര്‍ത്താവിതരണ മന്ത്രി അത്താഉല്ല തരാര്‍ പ്രതികരിച്ചു.

pakistan attack in kabul leaves 400 people dead and 250 injured. latest updates, causes, and international reactions to the deadly kabul incident.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് ആറാം ക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി; ഹോസ്റ്റല്‍ വാര്‍ഡനും പാചകക്കാരനും പിടിയില്‍

Kerala
  •  13 hours ago
No Image

ബിജെപിയിലേക്ക് ചേക്കേറിയതിന് പിന്നാലെ സന്ദീപ് പഥക് എംപിക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത് പഞ്ചാബ് പൊലിസ് 

National
  •  13 hours ago
No Image

5 വയസ്സുള്ള കുഞ്ഞുങ്ങള്‍ മുതല്‍ 40 വയസ്സുള്ള സ്ത്രീകള്‍ വരെ; പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് വിൽപന നടത്തിയ യുവാവ് പിടിയിൽ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

Kerala
  •  13 hours ago
No Image

മൈസൂരിലെ കോളജുകളില്‍ വൃത്തിഹീനമായ ഭക്ഷണം നല്‍കിയ സംഭവം: ഇടപെട്ട് കെ.സി വേണുഗോപാല്‍

Kerala
  •  13 hours ago
No Image

വനാവകാശം കടലാസിലല്ല, ജീവിതത്തിൽ വേണം; ഗ്രീൻ ഗോൾഡ് വിൽക്കാൻ സ്വാതന്ത്ര്യം തേടി ഒഡീഷയിലെ ഗോത്രവർഗ്ഗക്കാർ; In-Depth Story

National
  •  13 hours ago
No Image

വെറുതെയല്ല യു.എസിന്റെ പിന്മാറ്റം; ഇറാന്റെ തിരിച്ചടിയിൽ ഗൾഫിലെ യു.എസ് താവളങ്ങൾക്കുണ്ടായത് കനത്ത നാശം; ബഹ്‌റൈനിലെ കാലാൾപ്പട ആസ്ഥാനം പുനർനിർമ്മിക്കാൻ മാത്രം 200 മില്യൺ ഡോളർ വേണം; മേഖലയിലെ യു.എസ് പ്രതിരോധം പ്രതിസന്ധിയിൽ

International
  •  14 hours ago
No Image

'മരണകാരണം തണ്ണിമത്തനല്ല': ഹൃദയവും കരളും പച്ചനിറമായി; മുംബൈയിലെ നാലംഗകുടുംബത്തിന്റെ മരണത്തില്‍ ദുരൂഹത

National
  •  14 hours ago
No Image

തൃണമൂലിന് തിരിച്ചടി; വോട്ടെണ്ണല്‍ സൂപ്പര്‍വൈസര്‍മാരായി കേന്ദ്ര ജീവനക്കാര്‍; തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ തൃണമൂല്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കാതെ സുപ്രീം കോടതി 

Kerala
  •  14 hours ago
No Image

കുസാറ്റില്‍ ബിടെക് വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി 

Kerala
  •  14 hours ago
No Image

യുണൈറ്റഡിലെ ആ 6 മാസങ്ങൾ; റൊണാൾഡോ എന്ന അത്ഭുതത്തെക്കുറിച്ച് വെളിപ്പെടുത്തി ആന്റണി

Football
  •  14 hours ago