റോഡ് നവീകരണം മഴയില്‍ മുടങ്ങി: ദുരിതംപേറി യാത്രക്കാര്‍
കൊപ്പം: പുലാശ്ശേരി പന്തീരാകണ്ടം റോഡ് നവീകരണ പ്രവര്‍ത്തികള്‍ മഴ കാരണം മുടങ്ങിയതിനാല്‍ വഴിനടക്കാന്‍ കഴിയാതെ യാത്രക്കാര്‍ വലയുന്നു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം. രാജന്‍ പ്രാദേശിക ഫണ്ടില്‍നിന്ന് 10 ലക്ഷംരൂപ ചെലവഴിച്ചാണ് ഈ റോഡിന്റെ നിര്‍മ്മാണം നിലവില്‍ റോഡ് ടാര്‍ ചെയ്യുന്ന പ്രവര്‍ത്തി പൂര്‍ത്തിയായെങ്കിലും പഴയ കോണ്‍ക്രീറ്റ് ചെയ്ത ഭാഗത്തെ റോഡ് പുതുക്കിപ്പണിയുന്നതിന്റെ ഭാഗമായി പൊളിച്ചുമാറ്റുകയും ഓവുപാലം പുനര്‍നിര്‍മിക്കുന്നതിന് വേണ്ടി റോഡ് അടച്ചിടുകയും ചെയ്തു. അതോടുകൂടി ഈ ഭാഗത്തേക്കുള്ള വാഹനഗതാഗതം പൂര്‍ണമായും നിലച്ചു. റോഡില്‍ ചെളിനിറഞ്ഞത് മൂലം സ്‌കൂളിലേക്കും മദ്‌റസകളിലേക്കുമുള്ള വിദ്യാര്‍ത്ഥികളടക്കമുള്ളവരുടെ കാല്‍നട സഞ്ചാരം ദുരിതമായി മാറിയിരിക്കുകയാണ്. മഴക്കാലമാണന്നറിഞ്ഞിട്ടും വേണ്ടത്ര ആലോചനയില്ലാതെ പണി ചെയ്തതിലുള്ള അപാകതയാണ് ജനങ്ങളുടെ ഈ ദുരിതത്തിന് കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."