വോട്ട് തന്നില്ലേല്‍ ജോലി ചോദിക്കരുത്
സുല്‍ത്താന്‍പൂര്‍ (യു.പി): ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തനിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ പിന്നെ മുസ്‌ലിംകള്‍ ജോലിതേടി തന്റെയടുത്ത് വരേണ്ടെന്ന് കേന്ദ്ര മന്ത്രി മേനക ഗാന്ധി. വനിതാ ശിശുക്ഷേമ മന്ത്രിയായ മേനകയുടെ വിവാദ പ്രസംഗം സമൂഹ മാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനമാണ് നേരിടുന്നത്.
താന്‍ വിജയിക്കുമെന്നുറപ്പാണ്. എന്നാല്‍ മുസ്‌ലിംകളുടെ വോട്ടില്ലാതെയാണ് ജയിക്കുന്നതെങ്കില്‍ പിന്നെ വല്ല ജോലിയും തേടി അവര്‍ തന്റെയടുത്ത് വന്നാല്‍ അവര്‍ക്ക് സഹായം ചെയ്തിട്ടെന്തുകാര്യമെന്ന് താന്‍ ചിന്തിക്കും. കാരണം ജോലിയെന്നത് ഒരു പരസ്പര സഹകരണ വിഷയമാണെന്നും അവര്‍ പറഞ്ഞു. ഇങ്ങോട്ടൊന്നും കിട്ടാതെ അങ്ങോട്ട് കൊടുക്കാന്‍ നമ്മളാരും മഹാത്മ ഗാന്ധിയുടെ മക്കളല്ലെന്നും അവര്‍ പറഞ്ഞു.
തന്റെ ജയത്തിന് അടിത്തറയിടേണ്ടത് നിങ്ങളുടെ ആവശ്യമാണ്. തെരഞ്ഞെടുപ്പില്‍ ഈ ബൂത്തില്‍ നൂറോ അന്‍പതോ വോട്ട് കുറഞ്ഞാല്‍പ്പിന്നെ നിങ്ങള്‍ വല്ല ആവശ്യത്തിനും എന്റെയടുത്ത് വന്നാല്‍ അപ്പോള്‍ കാണാമെന്ന ഭീഷണിയുടെ സ്വരത്തിലാണ് മേനക പ്രസംഗം അവസാനിപ്പിച്ചത്.
മേനകയുടെ പ്രസംഗത്തെ കോണ്‍ഗ്രസ് അപലപിച്ചു. ബി.ജെ.പിയെ പരാജയപ്പെടുത്തേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്ന് കോണ്‍ഗ്രസ് നേതാവ് സഞ്ജയ് ഖാന്‍ പറഞ്ഞു. വോട്ടിനുവേണ്ടി ജനങ്ങളെ ഭീഷണിപ്പെടുത്തുന്നതിനെതിരേ പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
യു.പിയിലെ സുല്‍ത്താന്‍പൂരില്‍ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ തുറാബ്ഗനിയില്‍ മേനകാഗാന്ധി നടത്തിയ പരാമര്‍ശങ്ങളില്‍ ജില്ലാ മജിസ്‌ട്രേറ്റ് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയതായി അഡിഷനല്‍ ചീഫ് ഇലക്ഷന്‍ ഓഫിസര്‍ ബി.ആര്‍ തിവാരി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."