HOME
DETAILS
MAL
കര്‍ഷകര്‍ക്ക് സൗജന്യമായി വളം നല്‍കും
backup
April 27 2017 | 00:04 AM
ഹൈദരാബാദ്: സംസ്ഥാനത്ത് മണ്‍സൂണ്‍ കാല വിളയിറക്കലിന് എല്ലാ കര്‍ഷകര്‍ക്കും സൗജന്യമായി വളം നല്‍കുമെന്ന് മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു അറിയിച്ചു. കൂടാതെ സൗജന്യമായി വൈദ്യുതി, സൗജന്യ മണ്ണ് പരിശോധന എന്നിവയും കര്‍ഷകരെ സഹായിക്കുന്നതിനായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തെ 50 ശതമാനത്തിലധികം പേരും കാര്ഷികവൃത്തിയുമായാണ് ജീവിക്കുന്നത്.
അതുകൊണ്ടുതന്നെ സംസ്ഥാനത്തിന്റെ വരുമാനത്തില്‍ വലിയ പങ്കുവഹിക്കുന്ന ഇവരുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ ശക്തമായ നീക്കം നടത്തുമെന്നും ചന്ദ്രശേഖര്‍ റാവു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."