അഴിമതി നടത്തി
തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരേ അഴിമതിക്കേസ്. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയില്‍ വിജിലന്‍സ് എഫ്.ഐ.ആര് സമര്‍പ്പിച്ചു. ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കേ ഡ്രഡ്ജര്‍ വാങ്ങിയതില്‍ അഴിമതി നടത്തിയെന്നാണ് കേസ്. ജേക്കബ് തോമസിനെതിരേ കേസെടുക്കാമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് മഞ്ചേരി ശ്രീധരന് നായര്‍ സര്‍ക്കാരിന് നിയമോപദേശം നല്‍കിയിരുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി സ്വയം വിരമിക്കലിന് ജേക്കബ് തോമസ് അപേക്ഷ നല്‍കിയതിന് പിന്നാലെയാണ് കേസെടുത്തത്. വിജിലന്‍സും ഹൈക്കോടതിയും തള്ളിയ ആരോപണത്തില്‍ പ്രാഥമിക അന്വേഷണത്തിനു ശേഷം വിജിലന്‍സ് പ്രത്യേക യൂനിറ്റ് കേസ് രജിസ്റ്റര്‍ ചെയ്ത് എഫ്.ഐ.ആര് കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു.
ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്നും സര്‍ക്കാരിന് നഷ്ടമുണ്ടാക്കിയെന്നുമാണ് പ്രധാന ആരോപണങ്ങള്‍. 2009 മുതല്‍ 2014 വരെ ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടര്‍ ആയിരിക്കേ കട്ടര്‍ സക്ഷന്‍ ഡ്രഡ്ജര്‍ വാങ്ങിയതില്‍ 14.96 കോടിയുടെ ക്രമക്കേട് ഉണ്ടായെന്നാണ് ധനകാര്യ പരിശോധനാവിഭാഗം പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."