അന്വേഷണസംഘത്തില്‍ രണ്ട് വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥര്‍ കൂടി
കണ്ണൂര്‍: പാനൂര്‍ പാലത്തായിയില്‍ നാലാംക്ലാസുകാരിയെ ബി.ജെ.പി നേതാവ് പീഡിപ്പിച്ച കേസില്‍ അന്വേഷണസംഘം വിപുലീകരിക്കുന്നു. രണ്ടു വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് അന്വേഷണസംഘത്തെ വിപുലീകരിക്കുന്നത്.
കാസര്‍കോട് ജില്ലാ പൊലിസ് മേധാവി ഡി. ശില്പ, കണ്ണൂര്‍ നര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പിയുടെ ചുമതല വഹിക്കുന്ന രേഷ്മാ രമേശ് എന്നിവരെയാണ് അന്വേഷണസംഘത്തില്‍ ഉള്‍പ്പെടുത്തുന്നത്.
ഉത്തരവ് അടുത്തദിവസം ആഭ്യന്തരവകുപ്പ് പുറത്തിറക്കിയേക്കും. അതേസമയം, അന്വേഷണസംഘത്തലവനായ ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്തിനെ നിലനിര്‍ത്തുമോയെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.
കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി തലശേരി പോക്സോ കോടതിയില്‍ ഭാഗിക കുറ്റപത്രം സമര്‍പ്പിച്ചതിനുപിന്നാലെ ഐ.ജി ശ്രീജിത്തിന്റെ ശബ്ദരേഖ പുറത്തുവന്നതു വിവാദമായിരുന്നു. ശബ്ദസന്ദേശം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെ തുടര്‍ന്ന് കേസിന്റെ ചുമതലയില്‍ നിന്നു ശ്രീജിത്തിനെ മാറ്റണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."