HOME
DETAILS

രാജ്യത്തെ ആദ്യത്തെ വംശവെറിയനായ പ്രസിഡന്റാണ് ട്രംപ്: ജോ ബൈഡന്‍

  
backup
July 25, 2020 | 6:21 AM

joe-biden-calls-donald-trump-americas-first-racist-president

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡണ്ട് സ്ഥാനാര്‍ഥി ജോ ബൈഡന്‍. രാജ്യത്തെ ആദ്യത്തെ വംശവെറിയനായ പ്രസിഡന്റാണ് ട്രംപ് എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

'രാജ്യം മുഴുവന്‍ പടര്‍ന്നുപിടിച്ച കൊവിഡ് വൈറസിനെ ട്രംപ് 'ചൈന വൈറസ്' എന്നാണ് വിശേഷിപ്പിക്കുന്നത്. ആളുകളുടെ നിറവും രാജ്യവും കണക്കിലെടുത്താണ് അദ്ദേഹം പെരുമാറുന്നത്. ഇത് അസഹനീയമാണ്' ബൈഡന്‍ പറഞ്ഞു.

അമേരിക്കയുടെ ചരിത്രത്തില്‍ തന്നെ ഒരു പ്രസിഡന്റും ഇത്തരത്തില്‍ പെരുമാറിയിട്ടില്ലെന്ന് ജോ ബൈഡന്‍ പറഞ്ഞു. ജനങ്ങളെ ഇത്തരത്തില്‍ പല ചേരികളായി തിരിക്കുന്നത് രാജ്യത്തെ തന്നെ ഭിന്നിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സെര്‍വീസ് എംപ്ലോയീസ് ഇന്റര്‍നാഷണല്‍ യൂണിയന്റെ വെര്‍ച്വല്‍ മീറ്റിംഗിലാണ് ട്രംപിനെതിരെയുള്ള ബൈഡന്റെ വിമര്‍ശനം. കൊവിഡ് വൈറസിന്റെ പേരില്‍ ഏഷ്യന്‍ രാജ്യങ്ങളെ ട്രംപ് നിരന്തരം വേട്ടയാടുന്നുവെന്ന് ആരോഗ്യ പ്രവര്‍ത്തക പറഞ്ഞതിന് മറുപടിയായാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

നേരത്തെയും ട്രംപിന്റെ വംശീയ നിലപാടുകള്‍ക്കെതിരെ ബൈഡന്‍ രംഗത്തെത്തിയിട്ടുണ്ട്. 2017 ലെ തെരഞ്ഞടുപ്പ് സമയത്തും ട്രംപിന്റെ ഭാഗത്ത് നിന്ന് ഇത്തരത്തില്‍ വംശീയാധിക്ഷേപം ഉണ്ടായിട്ടുണ്ട്.

നാല് ഡെമോക്രാറ്റിക് കോണ്‍ഗ്രസ് സ്ത്രീകളോട് നിറത്തിന്റെ പേരില്‍ സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോയ്ക്കൂടെ എന്ന് ട്രംപ് ചോദിച്ചിരുന്നു. ട്രംപിന്റെ ഉള്ളിലെ വംശീയ വിദ്വേഷത്തിന് ഇതിലും വലിയ തെളിവ് വേണോ എന്നും ബൈഡന്‍ ചൂണ്ടിക്കാട്ടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമ്മയുടെ മരണം കൊലപാതകം; കൊല്ലം അഞ്ചാലുംമൂട്ടിൽ വയോധികയെ കിണറ്റിലിട്ട് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ

crime
  •  8 days ago
No Image

ചേട്ടന് പെരിയ വിസില്‍ അടീങ്ക; സി.എസ്.കെയില്‍ സഞ്ജുവിന് അരങ്ങേറ്റം

Cricket
  •  8 days ago
No Image

ഒമാനില്‍ പത്തനംതിട്ട സ്വദേശി അന്തരിച്ചു

oman
  •  8 days ago
No Image

അത്ഭുതപ്പെട്ടു ; ഇങ്ങനെയും ഒരു മുഖ്യമന്ത്രിയോ !

Kerala
  •  8 days ago
No Image

കുവൈത്തില്‍ ഇറാന്‍ ആക്രമണം: ഇന്ത്യന്‍ തൊഴിലാളി കൊല്ലപ്പെട്ടു; വൈദ്യുതി, ജല ശുദ്ധീകരണ ശാലയ്ക്ക് കനത്ത നാശം

Kuwait
  •  8 days ago
No Image

ഇന്ദിരാ ഗ്യാരണ്ടി കേവലം തെരഞ്ഞെടുപ്പ് വാഗ്ദാനമല്ല വീടുകൾ കയറി ഉറപ്പുനൽകി കെ.സി

Kerala
  •  8 days ago
No Image

എസ്.ഡി.പി.ഐ-സി.പി.എം ഡീൽ ആരോപണം ശക്തമാക്കി കോൺഗ്രസ്; കത്തിപ്പടർന്ന് 'ഡീൽ'

Kerala
  •  8 days ago
No Image

ഗ്യാസ് പോയി... ഒപ്പം ഷവര്‍മയും ഷവായയും...

Kerala
  •  8 days ago
No Image

ചരിത്ര സ്മാരകങ്ങളുടെ സംരക്ഷണം; ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് കാരണം കാണിക്കൽ നോട്ടിസ്

National
  •  8 days ago
No Image

മദ്‌റസ അധ്യാപക ക്ഷേമനിധി; കഴിഞ്ഞ പത്ത് വർഷത്തിനിടെ സർക്കാർ ഗ്രാന്റ് ഒറ്റത്തവണ മാത്രം

Kerala
  •  8 days ago