വയനാടിന്റെ സമഗ്ര വികസനം: വികസന സെമിനാര്‍ നാളെ
കല്‍പ്പറ്റ: വയനാടിന്റെ സമഗ്ര വികസനം ആവശ്യപ്പെട്ട് നാളെ രാവിലെ 10 മുതല്‍ ഏകദിന വികസന സെമിനാര്‍ മാനന്തവാടി വ്യാപാര ഭവനില്‍ സംഘടിപ്പിക്കാന്‍ ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
വികസന സെമിനാര്‍ പാര്‍ട്ടി ചെയര്‍മാന്‍ കെ. ഫ്രാന്‍സിസ് ജോര്‍ജ് എക്‌സ് എം.പി ഉദ്ഘാടനം ചെയ്യും.
ബദല്‍ റോഡ്, വന്യമൃഗ ശല്യം, വയനാട് റെയില്‍വേ, കാര്‍ഷിക പ്രതിസന്ധിയും പരിഹാര മാര്‍ഗങ്ങളും രാത്രികാല യാത്രാ നിരോധനം, മൈസൂര്‍- കുറ്റ്യാടി- കോഴിക്കോട് ദേശീയ പാത, ടൂറിസം സാധ്യതകള്‍ തുടങ്ങിയ വിവിധ വിഷയങ്ങളെ കുറിച്ച് ക്ലാസെടുക്കും. വയനാടിനൊരു വികസന രേഖ മോഡറേറ്റര്‍ ഡോ. ജോണ്‍ ജോസഫ് അവതരിപ്പിക്കും.
ജില്ലാ കമ്മിറ്റി യോഗത്തില്‍ ജില്ലാ പ്രസിഡന്റ് കെ.എ ആന്റണി അധ്യക്ഷനായി.
സംസ്ഥാന ജന.സെക്രട്ടറി മാത്യു കുന്നപ്പള്ളി, വില്‍സയണ്‍ നെടുംകൊമ്പില്‍, അഡ്വ. ജോര്‍ജ്ജ് വാതുപറമ്പില്‍, കെ.എം ജോസഫ്, വി.എസ് ചാക്കോ, ഇ.ടി തോമസ്, അഡ്വ. വി.കെ സജി, പൗലോസ് കുരിശിങ്കല്‍, ജോര്‍ജ്ജ് ഊരശ്ശേരി, റോയി പി.ജെ, ജോയി ചിറ്റാട്ടുകര, മാത്യു പുല്‍പ്പപറമ്പില്‍, പീറ്റര്‍ എം.പി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."