കടല്‍ പ്രക്ഷുബധം: തിരയടിച്ചു കയറി നിരവധി വീടുകള്‍ തകര്‍ച്ചയുടെ വക്കില്‍
ചാവക്കാട്: കടപ്പുറം പഞ്ചായത്തില്‍ കടല്‍ ക്ഷോഭത്തില്‍ തിരയടിച്ചു കയറി നിരവധി വീടുകള്‍ വെള്ളക്കെട്ടില്‍.
തൊട്ടാപ്പ്, ആനന്ദവാടി, അഞ്ചങ്ങാടി വളവ്, മൂസാ റോഡ്, വെളിച്ചെണ്ണപ്പടി, മുനക്കക്കടവ്, അഴിമുഖ മേഖലകളിലാണ് കടല്‍ ഭിത്തിയും മറികടന്ന് തിരകള്‍ തീരത്തേക്ക് ഇരച്ചു കയറിയത്.
തീര സുരക്ഷക്കായി നിര്‍മിച്ച കടല്‍ ഭിത്തി തകര്‍ന്ന ഭാഗങ്ങളിലാണ് കടലാക്രമണം രൂക്ഷമായത്. മൂസാ റോഡ്, വെളിച്ചെണ്ണപ്പടി മേഖലയില്‍ കടല്‍ ഇരച്ചു കയറി തീരദേശ റോഡും കടന്നു.
വെളിച്ചെണ്ണപ്പടിക്ക് തെക്ക് രായം മരക്കാര്‍ വീട്ടില്‍ മുഹമ്മദ്, കൊച്ചീക്കാരന്‍ , അമ്പാടി ഹുസൈന്‍, ബീര കാസിം പണ്ടാരി, ഹമീദ്, ബുഷറ പണ്ടാരി, പുത്തന്‍പുരയില്‍ നഫീസ,ജലീല്‍, പുത്തന്‍പുരയില്‍ ശഹാബ്, ആനേംകടവില്‍ ബീപാത്തുമോള്‍ എന്നിവരുടെ വീടുകളുള്‍പ്പടെ നിരവധി വീടുകള്‍ വെള്ളത്തിലാണ്. മേഖലയില്‍ നൂറോളം വീടുകള്‍ കടലാക്രമണ ഭീഷണിയിലാണ്.
സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന കാലാവസ്ഥ മുന്നറിയിപ്പുകളൊന്നും ഈ മേഖലയിലെത്തുന്നുന്നില്ല. ഈ പ്രദേശത്ത് നിന്ന് വെള്ളക്കെട്ടൊഴിവാക്കാന്‍ കഴിഞ്ഞ തവണ തീരദേശ റോഡ് വെട്ടിപ്പൊളിച്ചിരുന്നു. അധികൃതരുടെ അനുമതിയോടെ ചെയ്ത ആ ചാല് പിന്നീട് ഗതാഗത തടസമായതോടെ നികത്തിയിരുന്നു.റോഡിനടിയിലൂടെ വെള്ളം ഒഴുകി പോകാന്‍ കാനയോ പൈപ്പോ ഇടാമെന്ന് അധികൃതര്‍ പറഞത് ഇനിയും നടന്നിട്ടില്ല.
വെള്ളക്കൊട്ടൊഴിവാക്കാന്‍ ചാല് കീറല്‍ നിര്‍ബന്ധമാണെന്നാണ് പരിസരവാസികള്‍ പറയുന്നത്. താഴ്ന്ന പ്രദേശത്താമണെങ്കില്‍ല്‍ റോഡും കടന്നാണ് വെള്ളം ഒഴുകി സമീപത്തെ തോട്ടിലേക്കെത്തുന്നത്. സര്‍ക്കാര്‍ ഭാഗത്ത് നിന്ന് മുനക്കക്കടവ് തീരദേശ പൊലിസ് ഒഴികെ റവന്യു ഉദ്യോഗസ്ഥരുള്‍പ്പടെ മാറ്റാരും ഈ പ്രദേശത്തേക്ക് തിരിഞ്ഞ് നോക്കിയിട്ടില്ല.
കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി.കെ ബഷീര്‍, ജില്ലാ പഞ്ചായത്ത് അംഗം ഹസീന താജുദ്ദീന്‍, പഞ്ചായത്തംഗങ്ങളായ പി.എ. അഷ്‌ക്കറലി, വി.എം മനാഫ്, ഷൈല മുഹമ്മദ് പ്രദേശം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."