കുടിവെള്ള വിതരണം: ശ്രദ്ധ വേണമെന്ന്
കോഴിക്കോട്: ശുദ്ധജലത്തിന്റെ ദൗര്‍ലഭ്യം കാരണം ഗുണനിലവാരത്തില്‍ കുറവുണ്ടാകാനും അതുവഴി ജലജന്യ രോഗങ്ങള്‍ പടരാനും സാധ്യതയുള്ള സാഹചര്യത്തില്‍ ടാങ്കറുകളില്‍ കുടിവെള്ളം വിതരണം ചെയ്യുന്ന ഏജന്‍സികള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് കോഴിക്കോട് ഭക്ഷ്യസുരക്ഷാ അസി. കമ്മിഷണര്‍ അറിയിച്ചു.
കുടിവെള്ള വിതരണത്തിന് ഭക്ഷ്യസുരക്ഷാ ലൈസന്‍സ് എടുത്തിരിക്കണം. കുടിവെള്ളം ശേഖരിക്കുന്ന എല്ലാ സ്രോതസുകളിലെയും കുടിവെള്ളം പരിശോധിച്ച് നിശ്ചിത ഗുണനിലാവാരമുള്ളതാണെന്ന് ഉറപ്പു വരുത്തണം. ഭക്ഷ്യസുരക്ഷാ ലൈസന്‍സ്, വെള്ളം പരിശോധിച്ച റിപ്പോര്‍ട്ട്, മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് എന്നിവ വാഹനത്തില്‍ സൂക്ഷിക്കണം. ടാങ്കറുകള്‍ ദിവസവും വൃത്തിയാക്കണം. ഇതിനു പുറമേ പാക്കേജ്ഡ് ഡ്രിങ്കിങ് വാട്ടര്‍, സോഡ മറ്റു സോഫ്റ്റ് ഡ്രിങ്കുകള്‍ എന്നിവ വിതരണം ചെയ്യുകയും വില്‍പന നടത്തുകയും ചെയ്യുന്നവര്‍ സൂര്യപ്രകാശം നേരിട്ട് പതിക്കുന്ന വിധം കൊണ്ടുപോകാനോ പ്രദര്‍ശിപ്പിക്കാനോ പാടില്ല.
ഭക്ഷ്യസുരക്ഷാ ലൈസന്‍സ് ഇല്ലാതെ ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യുകയും വില്‍പന നടത്തുകയും ചെയ്യുന്നത് ആറു മാസം വരെ തടവും അഞ്ചു ലക്ഷം വരെ പിഴയും ചുമത്താവുന്ന ക്രിമിനല്‍ കുറ്റമാണ്. പരാതികള്‍ 8943346191, 8943346611 എന്നീ നമ്പറുകളില്‍ അറിയിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."