ട്രിവാന്‍ഡ്രം ക്ലബ് കൈയേറിയ സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കണമെന്ന്
തിരുവനന്തപുരം: ട്രിവാന്‍ഡ്രം ക്ലബ് അനധികൃതമായി കൈവശം വച്ചിരിക്കുന്ന സര്‍ക്കാര്‍ ഭൂമി തിരിച്ചു പിടിക്കണമെന്ന് ശിവസേന നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ചാരിറ്റബിള്‍ സൊസൈറ്റിയുടെ പേരിലാണ് ഈ അനധികൃത കൈയ്യേറ്റം.
അനധികൃത കൈയ്യേറ്റക്കാര്‍ക്കെതിരെ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോഴും ഭരണസിരാകേന്ദ്രത്തിനടുത്ത് ട്രിവാന്‍ഡ്രം ക്ലബ് കൈയേറിയിരിക്കുന്ന ഭൂമിയില്‍ ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. സമീപത്ത് വിദ്യാലയങ്ങള്‍ ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് വകവെക്കാതെ ബാര്‍ ലൈസന്‍സ് സ്വന്തമാക്കി ബാര്‍ പ്രവര്‍ത്തിപ്പിക്കുകയാണ്.
ഇതിനെതിരെ നല്കിയ പരാതിയിലും ഒരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നും അവര്‍ ആരോപിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ ഭാരവാഹികളായ പെരിങ്ങമ്മല അജി, പേരൂര്‍ക്കട ഹരികുമാര്‍, ഊരൂട്ടുകാല അനില്‍കുമാര്‍, സാം ഐസക് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."