ഇന്ത്യന്‍ ജനതയെ ഒന്നായി കാണാന്‍ യു.പി.എയെ വിജയിപ്പിക്കണം: തങ്കബാലു
മാനന്തവാടി: ഇന്ത്യന്‍ ജനതയെ ഒന്നായി കാണാന്‍ യു.പി.എ മുന്നണിയെ അധികാരത്തിലേറ്റണമെന്ന് മുന്‍ കേന്ദ്ര മന്ത്രി കെ.വി തങ്കബാലു.
ജാതിയും മതവും നോക്കി മനുഷ്യരെ വേര്‍തിരിക്കുകയും വിവേചനം കാട്ടുകയും ചെയ്യുന്ന ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ ജനാധിപത്യ വിശ്വാസികള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം മാനന്തവാടി പിലാക്കാവില്‍ നിന്നും ആരംഭിച്ച വാഹന പ്രചരണ ജാഥ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാനന്തവാടി നഗരസഭ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ പി.വി എസ് മൂസ അധ്യക്ഷനായി. ഡെന്നീസണ്‍ കണിയാരം സ്വാഗതം പറഞ്ഞു. മുന്‍ മന്ത്രി അനൂപ് ജേക്കബ് എം.എല്‍.എ നയിക്കുന്ന വാഹന പ്രചാരണ യാത്ര മാനന്തവാടി നഗരസഭയിലെ കണിയാരം, ഒഴക്കോടി, എരുമത്തെരുവ്, കല്ലിയോട്കുന്ന്, ബസ്സ്സ്റ്റാന്‍ഡ്, ഒണ്ടയങ്ങാടി, വള്ളയൂര്‍ക്കാവ്, കൊയിലേരി, എന്നീ സ്ഥലങ്ങളില്‍ പര്യടനം നടത്തി പയ്യംപള്ളിയില്‍ സമാപിച്ചു.
വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ നേതാക്കളായ പി.കെ ജയലക്ഷ്മി, ലാലി വിന്‍സെന്റ്, എം.സി സെബാസ്റ്റ്യന്‍, ജിതേഷ് കുര്യാക്കോസ്, പി.കെ അസ്മത്ത്, അഡ്വ. എന്‍.കെ വര്‍ഗീസ്, കൊച്ചി ഹമീദ്, നാസര്‍ തരുവണ, മാര്‍ഗരറ്റ് തോമസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."