ജില്ലാ മെയ്ദിന കായികമേള: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
തൊടുപുഴ: ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും തൊഴില്‍ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ജില്ലാതല മെയ്ദിന കായികമേള മെയ് 1 ന് സംഘടിപ്പിക്കും.
ഫുട്‌ബോള്‍, ഷട്ടില്‍, ബാഡ്മിന്റണ്‍ എന്നീ ഇനങ്ങളിലാണ് കായികമത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. കായികമേളയുടെ ഉദ്ഘാടനം മെയ് ഒന്നിന് രാവിലെ 9 മണിക്ക് ഗവ. ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.എല്‍. ജോസഫ് നിര്‍വഹിക്കും.
മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ തൊഴിലാളികളും, ഏതെങ്കിലും ട്രേഡ് യൂനിയന്‍ വഴിയോ വ്യവസായ സ്ഥാപനം വഴിയോ ആണ് എന്‍ട്രികള്‍ അയയ്‌ക്കേണ്ടത്. ഒരു യൂനിയന്‍ അഥവാ വ്യവസായ സ്ഥാപനത്തില്‍ നിന്ന് പങ്കെടുക്കുന്ന ഇനങ്ങളും കാണിച്ച് യൂനിയന്റെ അധ്യക്ഷന്‍ അല്ലെങ്കില്‍ കാര്യദര്‍ശി അഥവാ വ്യവസായ സ്ഥാപനത്തിന്റെ മേധാവി തന്റെ ഔദ്യോഗികസ്ഥാനം വ്യക്തമാക്കിയ മുദ്രയോടുകൂടി ഒപ്പിട്ട് നിര്‍ദിഷ്ഠ ഫോറത്തില്‍ അയയ്ക്കുന്ന എന്‍ട്രികള്‍ മാത്രമേ സ്വീകരിക്കപ്പെടുകയുളളൂ.
ഫുട്‌ബോള്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്ന ടീമിന് 2501 രൂപയും രണ്ടാം സ്ഥാനം നേടുന്ന ടീമിന് 1501 രൂപയും ഷട്ടില്‍, ബാഡ്മിന്റണ്‍ (ഡബിള്‍സ് ) ഒന്നാം സ്ഥാനം നേടുന്ന ടിമിന് 501 രൂപയും രണ്ടാം സ്ഥാനം നേടുന്ന ടീമിന് 301 രൂപയും മൂന്നാം സ്ഥാനം നേടുന്ന ടിമിന് 201 രൂപയും കാഷ് അവാര്‍ഡ് നല്‍കും.
മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ തൊഴിലാളികളും ട്രേഡ് യൂനിയനുകളുടെയോ വ്യവസായ സ്ഥാപനങ്ങളുടെ ഔദ്യാഗിക ലെറ്റര്‍ പാഡില്‍ പൂരിപ്പിച്ച (മേലാധികാരി സാക്ഷ്യപ്പെടുത്തിയത്) എന്‍ട്രികളുമായി മെയ് 1ന് രാവിലെ 8.30 ന് തൊടുപുഴ ഗവ. ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ എത്തിച്ചേരണമെന്ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് അറിയിച്ചു. ഫോണ്‍ 9495023499, 8547575248.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."