ഒരു വയസുകാരിയിലെ ഓപ്പണ്‍ ബ്രയിന്‍ സര്‍ജറി വിജയകരം: കോട്ടയം മെഡിക്കല്‍ കോളജിന് വീണ്ടും നേട്ടം
ആര്‍പ്പൂക്കര: കോട്ടയം മെഡിക്കല്‍ കോളജിന് വീണ്ടും ചരിത്ര നേട്ടം. കേരളത്തിലാദ്യമായി ചെറിയ കുട്ടിയില്‍ നടത്തിയ ഓപ്പണ്‍ ബ്രയിന്‍ സര്‍ജറി വിജയകരമായതോടെയാണ് വീണ്ടും മെഡിക്കല്‍ കോളജ് ചരിത്രത്തില്‍ ഇടം നേടിയത്.
ഹീമോഫീലിയ ബാധിച്ച കുട്ടിക്ക് സര്‍ജറി നടത്തുക പ്രയാസകരമായിരുന്നു. എന്നാല്‍ ഈ പ്രതിസന്ധിയാണ് കോട്ടയം മെഡിക്കല്‍ കോളജ് മറികടന്നത്.
കോട്ടയം സ്വദേശികളായ ദമ്പതികളുടെ ഒരു വയസുള്ള പെണ്‍കുട്ടിയിലാണ് ശസ്്ത്രക്രിയ നടത്തിയത്. ജന്മനാ തല നേരെ നില്‍ക്കാത്ത അവസ്ഥയായിരുന്നു കുട്ടിക്ക്. ഇതിനെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയെങ്കിലും ഫലം കണ്ടില്ല.
ഒടുവില്‍ മെഡിക്കല്‍ കോളജ് ന്യൂറോ സര്ജന് മേധാവി ഡോ. പി.കെ ബാലകൃഷ്ണനെ സമീപിക്കുകയായിരുന്നു. ഹീമോഫീലിയ ഉള്ളതിനാല്‍ എങ്ങനെ സര്‍ജറി നടത്തുമെന്ന ആശങ്കയായിരുന്നു അധികൃതര്‍ക്ക്.
എന്നാല്‍, ആശങ്കകള്‍ മാറ്റി ജനുവരി 27 ന് ഓപ്പണ്‍ ബ്രയിന്‍ സര്‍ജറി നടത്തി. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോ. പറഞ്ഞു. അടുത്ത ദിവസം തന്നെ കുട്ടിക്ക് ആശുപത്രി വിടാനാകുമെന്ന് ഡോക്ടര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."