സാങ്കേതിക മികവിലേക്ക്
വിദ്യാര്‍ഥികള്‍ ഉയരണം: ഗവര്‍ണര്‍
തിരൂര്‍(മലപ്പുറം): ലോകം ആവശ്യപ്പെടുന്ന സാങ്കേതിക മികവ് കൈമുതലാക്കി കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ രംഗത്തുള്ളവര്‍ ഉയരങ്ങള്‍ കീഴടക്കണമെന്ന് ഗവര്‍ണര്‍ പി. സദാശിവം. തിരൂര്‍ എസ്.എസ്.എം പോളിടെക്‌നിക് കോളജില്‍ ' വേവ്‌സ്' എന്ന പേരില്‍ ഗ്ലോബല്‍ അലുംനി ഗാതറിങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാങ്കേതിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഓരോ വര്‍ഷവും ആയിരകണക്കിന് യുവതീ- യുവാക്കള്‍ പുറത്തിറങ്ങുന്നുണ്ടെങ്കിലും പ്രായോഗിക തലത്തില്‍ സാങ്കേതിക മികവിന്റെ അഭാവം കാരണം പലര്‍ക്കും നല്ല തൊഴില്‍ ലഭിക്കുന്നില്ല. സാങ്കേതിക വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചവരില്‍ 70 ശതമാനത്തോളം പേരും മികവു പുലര്‍ത്താന്‍ സാധിക്കാത്തവരാണ്. ഈയൊരു അവസ്ഥയ്ക്ക് മാറ്റമുണ്ടാകണമെന്നും അതിനായി ലോകത്തെ ഏറ്റവും പുതിയ സാങ്കേതിക സാധ്യതകളെ പുതുതലമുറയിലെ വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു. പ്രഗല്‍ഭനായ നിയമസഭാ സ്പീക്കറായിരുന്ന കെ.എം. സീതി സാഹിബിന്റെ ഓര്‍മ്മകള്‍ നിറഞ്ഞു നില്‍ക്കുന്ന സ്ഥാപനമാണ് തിരൂര്‍ പോളി ടെക്‌നിക്കെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി ഡോ. കെ.ടി. ജലീല്‍ അധ്യക്ഷനായി. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. മുഖ്യ പ്രഭാഷണം നടത്തി. എം.എല്‍.എമാരായ വി. അബ്ദുറഹിമാന്‍, സി. മമ്മൂട്ടി, മുന്‍ മന്ത്രിയും പോളിടെക്‌നിക് ഗവേണിങ് ബോഡി ചെയര്‍മാനുമായ കെ. കുട്ടി അഹമ്മദ് കുട്ടി, തിരൂര്‍ നഗരസഭാ ചെയര്‍മാന്‍ കെ. ബാവ, കെ.കെ. അബ്ദുസ്സലാം പ്രിന്‍സിപ്പാള്‍ അബ്ദുല്‍ നാസര്‍ കൈപ്പഞ്ചേരി എന്നിവര്‍ പ്രസംഗിച്ചു.
പൂര്‍വ അധ്യാപകരെ ആദരിക്കുന്ന ഗുരുവന്ദനം കെ.എം.ഇ.എ പ്രസിഡന്റ് പാണക്കാട് സയ്യിദ് ബഷീര്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കെ.എം.ഇ.എ സെക്രട്ടറി റിയാസ് അഹമ്മദ് അധ്യക്ഷനായി. മുന്‍ പ്രിന്‍സിപ്പല്‍ മേജര്‍ കെ. അമീര്‍ അലിക്ക് കോപ്പി നല്‍കി ഗവേണിങ് ബോഡി ചെയര്‍മാന്‍ കെ. കുട്ടി അഹമ്മദ് കുട്ടി സോവനീര്‍ പ്രകാശനം ചെയ്തു. പി.കെ. അബ്ദുറബ്ബ് എം.എല്‍.എ, ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ എന്നിവര്‍ സംബന്ധിച്ചു.
പ്രൊഫ. കെ.ഇ.എന്‍. കുഞ്ഞഹമ്മദ് ഗുരുവന്ദന പ്രഭാഷണം നടത്തി. ഡോ. അബ്ദുല്‍ മജീദ് പറക്കാടന്‍, എച്ച്.ഇ മുഹമ്മദ് ബാബു സേട്ട്, റഷീദ് അബ്ദുള്ള, കുറുക്കോളി മൊയ്തീന്‍, അഷറഫ് കോക്കൂര്‍, എം. അബ്ദുള്ളകുട്ടി, അബ്ദുല്‍ ലത്തീഫ്, ബാലകൃഷ്ണന്‍, ടി. ഷൗകത്തലി ഖാന്‍, അഡ്വ. പി ഹംസകുട്ടി, അഡ്വ. കെ.എ പത്മകുമാര്‍, പി.എ. ബാവ, കൊക്കൊടി മൊയ്തീന്‍ കുട്ടി ഹാജി, മുഹമ്മദ് ഹനീഫ കാരിച്ചേരി, പി.എസ്. നൗഷാദ് പ്രസംഗിച്ചു.
''ബ്ലാസ്റ്റ് ഫ്രം പാസ്റ്റ്'' ദുബൈ റീജന്‍സി ഗ്രൂപ്പ് എം.ഡി. ഡോ. അന്‍വര്‍ അമീന്‍ ചേലാട്ട് ഉദ്ഘാടനം ചെയ്തു. പി സലാഹുദ്ദീന്‍ അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ അബ്ദുറഹിമാന്‍ രണ്ടത്താണി മുഖ്യ പ്രഭാഷണം നടത്തി. വി.കെ.എം. ഷാഫി, സി.പി. കുഞ്ഞിമൂസ, എസ്. നൈ മുഹമ്മദ് ബാസില്‍, പി.എച്ച്. സുബൈര്‍, എ എസ് മാധവന്‍, എ വി. ദിലീപ് കുമാര്‍, മോന്‍സി വര്‍ഗീസ്, ടി.എ മുഹമ്മദ് സിയാദ്, എ.വി. ശംസുദ്ദീന്‍ പ്രസംഗിച്ചു. വിവിധ തലങ്ങളില്‍ കഴിവ് തെളിയിച്ച പൂര്‍വ വിദ്യാര്‍ഥികളെ ആദരിച്ചു.
ഫാമിലി ചിറ്റ് ചാറ്റ് അഡ്വ. എന്‍. ശംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വി.കെ. ഗോവിന്ദനുണ്ണി, അബ്ബാസ് കുന്നത്ത്, അബ്ദുല്‍ നാസര്‍ കൊക്കൊടി പ്രസംഗിച്ചു. സിനിമ താരങ്ങളായ എ.ആര്‍ ഷൈജു , പി.എ ആഷിഖ് , ഷഫീഖ് റഹ്മാന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."