HOME
DETAILS

മണ്ണ് സംരക്ഷണ വകുപ്പ്  ഡയരക്ടറെ മാറ്റി

  
backup
July 27 2020 | 02:07 AM

%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%8d-%e0%b4%b8%e0%b4%82%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3-%e0%b4%b5%e0%b4%95%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%a1%e0%b4%af
 
കല്‍പ്പറ്റ: മൂന്നുമാസമായി ശമ്പളം മുടങ്ങിക്കിടക്കുന്ന മണ്ണ് സംരക്ഷണ വകുപ്പിലെ ഒരു വിഭാഗം ജീവനക്കാരുടെ വിഷയത്തില്‍ ശാശ്വത പരിഹാരം ഉണ്ടാക്കുന്നതിനായി നടപടികള്‍ കൈക്കൊള്ളണമെന്ന മന്ത്രിയുടെ നിര്‍ദേശം കൃത്യമായി പാലിക്കാതിരുന്ന  വകുപ്പ് ഡയറക്ടറെ മാറ്റി. 
ഒരു വിഭാഗം ജീവനക്കാരുടെ മാത്രം നിലനില്‍പിന് സഹായകമാകുന്ന രീതിയില്‍ പ്രൊപ്പോസല്‍ തയാറാക്കിയതിനാണ് സോയില്‍ സര്‍വെ ആന്‍ഡ് സോയില്‍ കണ്‍സര്‍വേഷന്‍ വകുപ്പ് ഡയറക്ടര്‍ക്കെതിരേ നടപടിയെന്നാണ് വിവരം.  ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വിസ് 2001 ബാച്ചിലെ എന്‍ സുബ്രഹ്മണ്യനെ വകുപ്പ് ഡയറക്ടറായി ഡെപ്യൂട്ടേഷനില്‍ പകരം നിയമിക്കാനും  സര്‍ക്കാര്‍ തീരുമാനിച്ചു. കഴിഞ്ഞ ഏപ്രില്‍ മാസം മുതലാണ്  മണ്ണ് സംരക്ഷണ വകുപ്പിന് കീഴിലുള്ള കബനി റിവര്‍വാലി പദ്ധതിയിലെ 111 ജീവനക്കാരുടെ ശമ്പളം നല്‍കേണ്ടതില്ലെന്ന തീരുമാനം ധനവകുപ്പ്  കൈക്കൊണ്ടത്. പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യമായി നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഇവരെ മറ്റു  പദ്ധതികളില്‍ നിയമിക്കണമെന്ന ആവശ്യവും നടപ്പായില്ല.   ഇതേതുടര്‍ന്ന് എന്‍.ജി.ഒ അസോസിയേഷന്‍  വിഷയം മുഖ്യമന്ത്രി, വകുപ്പ് മന്ത്രി, ധനകാര്യ മന്ത്രി, ധനകാര്യവകുപ്പ് സെക്രട്ടറി എന്നിവരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്ന്  ജീവനക്കാര്‍ക്ക് അനുകൂലമാകുന്ന രീതിയില്‍ പ്രൊപ്പോസല്‍ തയാറാക്കി സമര്‍പ്പിക്കണമെന്ന നിര്‍ദേശം മന്ത്രി  വി.എസ് സുനില്‍കുമാര്‍ വകുപ്പ് ഡയറക്ടര്‍ക്ക് നല്‍കിയിരുന്നു.  ഇതിന് പിന്നാലെ ജോയിന്റ് കൗണ്‍സില്‍ നേതാക്കളും വിഷയം  മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതേതുടര്‍ന്ന് ഡയറക്ടര്‍ പ്രൊപ്പോസല്‍ സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ ഗസറ്റഡ് തസ്തികകള്‍ നിലനിര്‍ത്തുന്ന തരത്തിലും മറ്റ് തസ്തികകള്‍ക്ക് മേല്‍ താല്‍ക്കാലിക പുകമറ സൃഷ്ടിക്കുന്ന രീതിയിലുമായിരുന്നു വകുപ്പ് ഡയറക്ടറുടെ പ്രൊപ്പോസല്‍ എന്നാണ് ആരോപണം. ഇത് മറ്റ് ജീവനക്കാരുടെ നിലനില്‍പിന് തന്നെ ഭീഷണിയാകുന്ന തരത്തിലായിരുന്നു. ഇതിനിടെ പ്രൊപ്പോസല്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് തിരിച്ചയക്കുകയും ചെയ്തു. മന്ത്രിസഭയുടെ അതൃപ്തിക്കും കാരണമായി. ഇതേതുടര്‍ന്നാണ് ഡയറക്ടറെ തല്‍സ്ഥാനത്ത് നിന്ന് നീക്കിയത്. 
നോണ്‍ ഗസറ്റഡ് ഓഫിസര്‍മാരെ താല്‍ക്കാലികമായി വിവിധയിടങ്ങളിലേക്ക് വിന്യസിപ്പിക്കുകയും ഇവര്‍ വിരമിക്കുന്നതോടെ ഈ തസ്തിക തന്നെ ഇല്ലാതാകുകയും ചെയ്യുന്ന രീതിയിലാണ് പ്രൊപ്പോസല്‍ തയാറാക്കിയിരുന്നത്.  അതേസമയം മൂന്ന് മാസമായി ശമ്പളം മുടങ്ങിയതോടെ നിലനില്‍പ് തന്നെ ഭീഷണിയിലായ ഈ ജീവനക്കാര്‍ നിലയില്ലാ കയത്തിലാണ്.  ശമ്പളനിഷേധം നേരിടുന്ന ജീവനക്കാര്‍ വായ്പ തിരിച്ചടവ്, കുടുംബാംഗങ്ങളുടെ ചികിത്സ,  കുട്ടികളുടെ പഠനം എന്നിവക്ക് പണമില്ലാതെ വിഷമിക്കുകയാണ്. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ; ഇമിഗ്രേഷൻ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഇന്ത്യൻ കോൺസുലേറ്റ്

uae
  •  2 months ago
No Image

കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി മൂന്ന് വർഷത്തേക്കാക്കിയതായി റിപ്പോർട്ട്

Kuwait
  •  2 months ago
No Image

56 വര്‍ഷത്തിന് ശേഷം മലയാളി സൈനികന്റെ മൃതശരീരം കണ്ടെത്തിയെന്ന് സൈന്യം, ബന്ധുക്കളെ അറിയിച്ചു

Kerala
  •  2 months ago
No Image

മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രളയ ദുരിതാശ്വാസം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; കേരളം ഉള്‍പ്പെടെ മറ്റു ഒമ്പത് സംസ്ഥാനങ്ങള്‍ക്ക് ധനസഹായം പിന്നീട് 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിക്കാത്തതിന് മൂന്ന് വിമാന കമ്പനികൾക്ക് പിഴ

Saudi-arabia
  •  2 months ago
No Image

യുഎഇയിലെ ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം

uae
  •  2 months ago
No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  2 months ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  2 months ago