HOME
DETAILS
MAL
കൊവിഡ് തടയാന്‍ ബസുകളില്‍ എയര്‍ ഫില്‍ട്ടറുമായി ബ്രിട്ടന്‍
backup
July 27 2020 | 02:07 AM
ലണ്ടന്‍: പൊതുഗതാഗത സംവിധാനങ്ങളില്‍ നിന്ന് കൊവിഡ് പകരുന്നത് ഒഴിവാക്കാന്‍ സര്‍ക്കാര്‍ ബസുകളില്‍ എയര്‍ പ്യൂരിഫെയറുകള്‍ സ്ഥാപിക്കാനൊരുങ്ങി ബ്രിട്ടന്‍. വായുവിലൂടെ കൊവിഡ് പകരുന്നത് തടയാനാണിത്. വായുമലിനീകരണം കുറയ്ക്കാനുള്ള ഉപകരണങ്ങള്‍ നിര്‍മിക്കുന്ന എയര്‍ലാബ്‌സ് എന്ന കമ്പനിയാണ് എയര്‍ ഫില്‍ട്ടറുകള്‍ നിര്‍മിക്കുന്നത്.
ചില ബസ് ഉടമകള്‍ ഇതിനകം ബസുകളില്‍ ഈ സംവിധാനം സ്ഥാപിച്ചുകഴിഞ്ഞു. തന്റെ ഉടമസ്ഥതയിലുള്ള ബസുകളില്‍ ഈ ഉപകരണം സ്ഥാപിച്ചതായും അതോടെ ബസിനകത്തെ വായു ശുദ്ധമാവുകയും വൈറസ് മുക്തമായതായും ബസ് ഓപറേറ്ററായ വാറിങ്ടണ്‍ പറഞ്ഞു.
എയര്‍ ബബിള്‍ എന്ന വാട്ടര്‍ ഫില്‍ട്ടറാണ് ഇദ്ദേഹത്തിന്റെ ബസുകളില്‍ ഘടിപ്പിച്ചത്. ഇതിന് 95 ശതമാനം മാരകമായ അണുക്കളെയും ഫില്‍ട്ടര്‍ ചെയ്ത് കളയാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ട്. ബസ് ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും കൊവിഡ് ബാധിക്കുന്നത് ഒഴിവാക്കാനാണിത് സ്ഥാപിച്ചത്.
എയര്‍ ലാബ്‌സ് ഇതിനകം രോഗികളെ കൊണ്ടുപോകുന്ന 100 വാഹനങ്ങളില്‍ എയര്‍ബബിള്‍ സ്ഥാപിച്ചിട്ടുണ്ട്. എയര്‍ ബബിള്‍ പോലെ എയറോസേഫ് എന്ന ഉപകരണവും കമ്പനി ഉല്‍പാദിപ്പിക്കുന്നുണ്ട്. രണ്ടിലും എയര്‍ ലാബിന്റെ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. എയറോസേഫിന് കൂടുതല്‍ വിശാലമായ പ്രദേശത്തെ വായു വലിച്ചെടുത്ത് ശുദ്ധീകരിക്കാനാവുമെന്ന് കമ്പനി പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."