ദേശീയ പാതയില്‍ മൂന്നു വാഹനങ്ങള്‍ കൂട്ടിയിടിച്ച് ആറു പേര്‍ക്ക് പരുക്കേറ്റു
അരൂര്‍: മൂന്നു വാഹനങ്ങള്‍ കൂട്ടിയിടിച്ച് ആറു പേര്‍ക്ക് പരിക്കേറ്റു. ദേശീയ പാതയില്‍ അരൂര്‍ കെല്‍ട്രോണ്‍ കവലയില്‍ ഞായറാഴ്ച പുലര്‍ച്ചെ ഏഴുമണിയോടുകൂടിയായിരുന്നു അപകടം.
കൊച്ചി റിഫൈനറിയില്‍ നിന്നും പാചക വാതക സിലിണ്ടറുകളുമായി തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തിന് കാരണമായത്.
ലോറിയുടെ മുന്നിലൂടെ സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലറിന്റെ പിന്നില്‍ ഇടിക്കുകയും ഇതോടെ നിന്ത്രണം തെറ്റിയലോറി ദേശിയ പാതയോരത്ത് പാര്‍ക്കു ചെയ്തിരുന്ന മിനി ബസ്സിനു പിന്നില്‍ ഇടിക്കുകയും ചെയ്തു. ഇടിയുടെ ആഘാതത്തില്‍ മിനി ബസ്സ് തൊട്ടടുത്ത വീട്ടുടമയുടെ മതിലില്‍ ഇടിച്ച് തകര്‍ത്തു.
ട്രാവലര്‍ തിരുപ്പതിക്ക് പോകുന്നതിനു മുന്നോടിയായി അരൂര്‍ കാര്‍ത്ത്യായനി ദേവീ ക്ഷേത്രത്തിലെ ദര്‍ശനത്തിന് ശേഷം തിരികെ മടങ്ങുന്ന അവസരത്തിലാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തെ തുടര്‍ന്ന് മിനി ബസ്സിന്റെ മുന്‍ഭാഗവും പിന്‍ഭാഗവും, ട്രാവല്ലറിന്റെ പിന്‍ഭാഗവും, അപകടത്തിന് കാരണമായ ലോറിയുടെ മുന്‍ഭാഗവും പൂര്‍ണ്ണമായും തകര്‍ന്നു.
തിരുപ്പതി ദര്‍ശനത്തിനായി ട്രാവല്ലറില്‍ ഉണ്ടായിരുന്നവര്‍ക്കും ലോറി ഡ്രൈവര്‍ക്കുമാണ് പരുക്കേറ്റത്.
പരിക്കേറ്റ ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികില്‍സക്കു ശേഷം വിട്ടയച്ചു.അരൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."