HOME
DETAILS

വയറിളക്കം വരാതിരിക്കാന്‍

  
backup
July 14 2018 | 20:07 PM

diarrheadoctors-diary

'സുട് തണ്ണിയില് പച്ചതണ്ണി മിക്‌സ് പണ്ണ കൂടാത് അക്കാ..' നല്ല തിളച്ച വെള്ളത്തിലേക്കു പച്ചവെള്ളം എടുത്തതൊഴിച്ചു ചൂട് നേര്‍പ്പിച്ചുതരാന്‍ തുനിയുകയാണ് മലര്‍ അക്ക. കോളജ് മെസ്സില്‍ രാത്രി ഭക്ഷണനേരത്തു മിക്കവാറും ദിവസങ്ങളില്‍ മലര്‍ അക്കയാണുണ്ടാവുക. 'പണ്ണകൂടാത് ' എന്നു കേട്ട ഉടനെ അക്ക പച്ചവെള്ളം പിന്‍വലിച്ചു. പഠിച്ചവര്‍, 'ഡോക്ടര്‍ കൊളന്തകള്‍' പറയുന്നതില്‍ കാര്യമുണ്ട് എന്നാണ് അവരുടെ വാദവും വിശ്വാസവും. ശരി ആര് പറഞ്ഞുകൊടുത്താലും തെറ്റു തിരുത്താനുള്ളൊരു മനസുമുണ്ട്.

ആ മനസിനോട് എന്നും ബഹുമാനം തോന്നിയിട്ടുമുണ്ട്. ചൂടുവെള്ളത്തില്‍ പച്ച വെള്ളം ഒഴിച്ചാല്‍ ചൂടാക്കി നശിപ്പിച്ച രോഗാണുവിമുക്ത വെള്ളത്തിന്റെ ഗുണം നഷ്ടപ്പെടും എന്നവരെ പറഞ്ഞു മനസിലാക്കി. പച്ചവെള്ളത്തില്‍, പ്രത്യേകിച്ചു മഴക്കാലത്ത് രോഗാണുക്കളുടെ സാന്നിധ്യം കൂടുതലായിരിക്കുമെന്നും, രോഗാണുക്കള്‍ ശരീരത്തിലേക്ക് എത്തുന്നത് ചര്‍ദിക്കും വയറിളക്കത്തിനും മറ്റു ഗൗവരവമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. എന്നിട്ടു കേട്ട കാര്യങ്ങള്‍ അപ്പുറത്തുപോയി സ്വതസിദ്ധമായ ഉയര്‍ന്ന ശബ്ദത്തില്‍ മറ്റ് അക്കമാര്‍ക്കും, മെസ്സില്‍ പാചകം ചെയ്യുന്ന അണ്ണന്മാര്‍ക്കും പറഞ്ഞുകൊടുക്കുന്നതു ഭക്ഷണം കഴിക്കുന്ന നേരത്തു ഞങ്ങള്‍ കാണുന്നുണ്ടായിരുന്നു. അന്നത്തെ സംസാരത്തിനുശേഷം പിന്നെ എന്നും വെട്ടി തിളച്ച വെള്ളം വലിയ പാത്രത്തില്‍ ഒഴിച്ചുവച്ചു ചൂടാറുന്ന പ്രകാരം എടുത്തുകുടിക്കുന്ന രീതിയാണ് മെസ്സില്‍ ഉണ്ടായിരുന്നത്.

വൃത്തിയില്ലാത്ത വെള്ളവും ഭക്ഷണവും, തുറസായ സ്ഥലങ്ങളിലെ മലമൂത്ര വിസര്‍ജനം എന്നിവയൊക്കെയാണു പല രോഗങ്ങള്‍ക്കും കാരണമാകുന്നത്. പലര്‍ക്കും അനുഭവമുണ്ടാകും, പുലര്‍കാല യാത്രകളില്‍, കേരളം വിട്ട് തമിഴ്‌നാട് പോണ്ടിച്ചേരി അതിര്‍ത്തി കടന്നു എന്നുള്ളതിന്റെ ഒരു പ്രധാന ലക്ഷണം റോഡരികില്‍ രാവിലെ നേരത്ത് തുറസായ ഇടങ്ങളിലിരുന്നു മലമൂത്ര വിസര്‍ജനം നടത്തുന്ന ആളുകളാണ്.

പറഞ്ഞുവന്നത്, രോഗങ്ങളുടെ കൂട്ടത്തിലെ പ്രമുഖനും സര്‍വസാധാരണവുമായ വയറിളക്കത്തെ കുറിച്ചാണ്. സാധാരണയില്‍ കൂടുതലായി അയഞ്ഞ രീതിയില്‍ മലം പോകുന്നതിനെയാണു വയറിളക്കം എന്നു പൊതുവെ പറയുന്നത്. ബാക്ടീരിയ, വൈറസ്, പ്രോട്ടോസോവ തുടങ്ങിയ സൂക്ഷ്മാണുക്കളാണു പ്രധാനമായും diarrhea അഥവാ വയറിളക്കത്തിനു കാരണമാകുന്നത്.

വയറിളക്കം വന്നാല്‍ ചെയ്യേണ്ട പ്രധാന കാര്യങ്ങള്‍:

'പോകും തോറും കുടിക്കുക' എന്നതാണു വയറിളക്ക ചികിത്സയുടെ പ്രധാന മുദ്രാവാക്യം. നിര്‍ജലീകരണം തടയുക എന്നുള്ളതാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്. തിളപ്പിച്ചാറിയ വെള്ളം, ഉപ്പിട്ട കഞ്ഞി വെള്ളം, നാരങ്ങാവെള്ളം എന്നിവ ഉപയോഗിച്ചു നിര്‍ജലീകരണം തടയാം. ഒ.ആര്‍.എസ് ലായനി കിട്ടിയാല്‍ അത്യുത്തമം. കലക്കിവച്ച ലായനി ഒരു ദിവസത്തിനുള്ളില്‍, അഥവാ 24 മണിക്കൂറിനുള്ളില്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. കുട്ടികള്‍ക്ക് ഒ.ആര്‍.എസ് നല്‍കുമ്പോള്‍, ഇടവേളകളില്‍ കുറച്ചു കുറച്ചായി നല്‍കാനും ശ്രദ്ധിക്കുക. അല്ലാത്തപക്ഷം ഒറ്റയടിക്കു കുഞ്ഞുങ്ങളെ കുടിപ്പിച്ചാല്‍ ചര്‍ദിക്കാനുള്ള സാധ്യതയുണ്ട്. തിളപ്പിച്ചാറിയ വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ പഞ്ചസാരയും ഒരു നുള്ള് ഉപ്പും ചേര്‍ത്തു വീട്ടില്‍ തന്നെ ഒ.ആര്‍.എസ് ലായനിക്കുപകരം ഉണ്ടാക്കാവുന്നതാണ്. വറുത്തതും ദഹിക്കാന്‍ ബുദ്ധിമുട്ടുള്ളതുമായ ആഹാരപദാര്‍ഥങ്ങള്‍ വയറിളക്ക സമയത്ത് ഒഴിവാക്കുക. പുറത്തുപോകുമ്പോള്‍ തിളപ്പിച്ചാറിയ വെള്ളം കൈയില്‍ കരുതുക. വൃത്തിയുള്ള സാഹചര്യങ്ങളില്‍ ഉണ്ടാക്കിയ ഭക്ഷണം മാത്രം കഴിക്കുക.

രക്തം കലര്‍ന്ന മലം പോകുക, പനിയോടു കൂടിയ വയറിളക്കം ഉണ്ടാകുക എന്നീ സാഹചര്യങ്ങളില്‍ അടിയന്തിര വൈദ്യസഹായം തേടേണ്ടതുണ്ട്. നിര്‍ജലീകരണം കൂടുതലുള്ള സാഹചര്യങ്ങളില്‍ രക്തക്കുഴലുകള്‍ വഴി ഗ്ലുക്കോസ് (intravenous fluid) നല്‍കേണ്ടി വരും. കുട്ടികള്‍ക്കു വയറിളക്കമുണ്ടായാല്‍ സിങ്ക് സിറപ്പ് നല്‍കാറുണ്ട്.

ഫ്‌ലൂയിഡ് നല്‍കുന്നതുമായി ബന്ധപ്പെട്ട് ഒരു അനുഭവമുണ്ടായിരുന്നു. പോണ്ടിച്ചേരിയില്‍ ജോലി ചെയ്യുന്ന സമയത്ത് വയറിളക്കം ബാധിച്ച് ഒരു നാടോടി കുടുംബത്തിലെ രണ്ടുപേരെ മെഡിസിന്‍ വാര്‍ഡില്‍ അഡ്മിറ്റ് ചെയ്തു. കൈയിലും കഴുത്തിലും നിറയെ കല്ലുമാലയും കല്ലുവളകളും ഒക്കെയായി നാടുചുറ്റുന്ന ഒരു കൂട്ടം. നാടു ചുറ്റുന്നതിനിടയില്‍ കുറച്ചുനാള്‍ ഏതെങ്കിലും ഒരു നാട്ടില്‍ കുറച്ചുകാലം ടെന്റ് കെട്ടിയുണ്ടാക്കി അതില്‍ താമസിക്കലാണു രീതി. ഒരിടത്തും അധിക ദിവസം ഉറച്ചുനില്‍ക്കാന്‍ അവരെക്കൊണ്ടു പറ്റില്ല. അഡ്മിറ്റായ രണ്ടുപേരും രാത്രിയാകുമ്പോള്‍ കൈയിലെ കാനുലയും ഗ്ലുക്കോസ് ബോട്ടിലും ഒക്കെ വലിച്ചെറിഞ്ഞ് ആശുപത്രിയില്‍നിന്ന് ഒളിച്ചുകടന്നു കളയും. പിറ്റേന്ന് ടെന്റില്‍ അവശനിലയില്‍ കിടക്കുന്നയാളെ ആരോഗ്യ പ്രവര്‍ത്തകരോ മെഡിക്കല്‍ ക്യാംപിനു പോകുന്ന വണ്ടിയോ പിന്നെയും ആശുപത്രിയില്‍ എത്തിക്കും.

കുറേനാള്‍ ഇതു തന്നെയായിരുന്നു അവസ്ഥ. പേടിച്ച് അപ്പിയിടലും, ഭയന്നു വയറിളകലുമൊക്കെ നമ്മുടെ നിത്യപ്രയോഗങ്ങള്‍ ആണല്ലോ. ടെന്‍ഷനും ഉല്‍ക്കണ്ഠയും ചില സാഹചര്യങ്ങളില്‍ വയറിളക്കത്തിനു കാരണമാകാറുണ്ട്. കുടലിനെ ബാധിക്കുന്ന ചിലതരം കാന്‍സറുകള്‍, ചില മരുന്നുകളുടെ ഉപയോഗം എന്നിവയും ചില അപൂര്‍വ സാഹചര്യങ്ങളില്‍ വയറിളക്കം ഉണ്ടാക്കാറുണ്ട്.

സാധാരണ സാഹചര്യങ്ങളില്‍ വ്യക്തി ശുചിത്വവും (ഭക്ഷണത്തിനു മുന്‍പും മല വിസര്‍ജനത്തിനുശേഷവും കൈ സോപ്പിട്ട് കഴുകുക തുടങ്ങിയ കാര്യങ്ങള്‍), വൃത്തിയുള്ള വെള്ളവും ആഹാരവും കൊണ്ടും ഒരുപരിധി വരെ വയറിളക്കത്തെ തടഞ്ഞുനിര്‍ത്താം.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  15 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  15 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  15 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  15 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  15 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  15 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  15 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  15 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  15 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  15 days ago