കക്ഷി രാഷ്ട്രീയമില്ലാതെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും: മന്ത്രി ജി. സുധാകരന്‍
കാഞ്ഞിരപ്പള്ളി: നാടിന്റെ വികസനകാര്യത്തില്‍ കക്ഷി രാഷ്ട്രീയമില്ലാതെ പൂര്‍ത്തിയാകാത്ത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീയാക്കും പ്രവര്‍ത്തിക്കുമെന്ന് പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു.
കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ മുണ്ടോലിക്കടവ് പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിനെ തമ്മില്‍ ബന്ധിപ്പിക്കുന്നതോടൊപ്പം ജനങ്ങളെ തമ്മില്‍ വൈകാരികമായും സാമൂഹികമായും ബന്ധിപ്പിക്കുന്നതിന് പാലങ്ങള്‍ പ്രധാന പങ്ക് വഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.
മുണ്ടോലിക്കടവ് പാലത്തിന്റെ അപ്രോച്ച് റോഡിന്റെ പണി പി. ഡബ്ല്യു. ഡി ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.ചടങ്ങില്‍ ഡോ. എന്‍. ജയരാജ് എം.എല്‍.എ അധ്യക്ഷനായി. കോട്ടയം ജില്ലയിലെ വെള്ളാവൂര്‍ പഞ്ചായത്തിനേയും പത്തനംതിട്ട ജില്ലയിലെ കോട്ടാങ്ങല്‍ പഞ്ചായത്തിനേയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് ഈ പാലം. രാജു എബ്രഹാം എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ അജിത്ത് മുതിരമല, റെജി തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. പി ബാലഗോപാലന്‍ നായര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഡയോണി ബൈജു, ഷാഷിദ ബീവി, മറ്റു ഗ്രാമപഞ്ചായത്തംഗങ്ങള്‍, രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ. പി ചന്ദ്രന്‍ സ്വാഗതവും അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സീമ സി.എസ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."