വിവാഹപ്പന്തലില്‍ രക്തദാനം നടത്തി നവവരനും കുടുംബവും
പാനൂര്‍: വിവാഹതലേന്ന് പന്തലില്‍ വച്ച് രക്തദാനം നടത്തി നവവരന്റെയും ബന്ധുക്കളുടെയും മാതൃക. ചെïയാട്ടെ പി.വി ഇസ്മാഈലിന്റെ മകന് ഇജാസ് ഇസ്മാഈല്‍
ആണ് കോടിയേരി മലബാര്‍ കേന്സര് സെന്ററിലെ ബ്ലഡ് ബേങ്കിലേക്ക് രക്തദാനം നടത്തിയത്.
ദുബൈ കെ.എം.സി.സി.യുടെ കണ്ണുര്‍ ജില്ലാ ഭാരവാഹി കൂടിയാണ് പി.വി ഇസ്മാഈല്‍. നിപ്പ രോഗഭീതിയെ തുടര്‍ന്ന് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ ആശുപത്രികളിലെ ബ്ലഡ് ബേങ്കുകളില്‍ രക്തദാനത്തിന് എത്തുന്നവരുടെ എണ്ണം കുറവായിരുന്നു. ഈ സാഹചര്യത്തിലാണ് വിവാഹപ്പന്തലില്‍ തന്നെ രക്തദാന ക്യാംപ് സംഘടിപ്പിച്ച് വരനും കുടുംബാംഗങ്ങളും മാതൃകയായത്.
കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ അമ്പതോളം പേര് രക്തദാനം നടത്തി. പാനൂര്‍ എസ്.ഐ വി.കെ ഷൈജിത്ത് രക്തദാന ക്യാംപ് ഉദ്ഘാടനം ചെയ്തു. പൊട്ടങ്കïി അബ്ദുല്ലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അനുമോദന ചടങ്ങ് പാനൂര്‍ നഗരസഭാധ്യക്ഷ കെ.വി. റംല ഉദ്ഘാടനം ചെയ്തു. എം.സി.വി ഗഫൂര്‍, പി.പി.എ സലാം, ഡോ. അലി, പി.കെ ഷാഹുല്‍ ഹമീദ്, കെ.കെ മുനീര്‍, എ.സി ഇസ്മാഈല്‍, കെ.വി ഇസ്മാഈല്‍, മരുന്നന്‍ സിദ്ദിഖ്, ബഷീര്‍ കൂരാറ, പി.സി കാദര്‍ ഹാജി, മോഹന്‍ദാസ്, ഇ. ജഫ്നാസ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."