ഫുഡ് ഫെസ്റ്റിവെല്‍ ഉദ്ഘാടനം ചെയ്തു
തൃശൂര്‍: തൃശൂര്‍ കോര്‍പറേഷന്‍ പരിധിയിലുളളതും ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെയും ശൗചാലയങ്ങള്‍ വൃത്തിയായി പരിപാലിക്കുന്നതിന്റെ ധനശേഖരണാര്‍ഥം തൃശിവപേരൂര്‍ ടൗണ്‍ ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഇന്റര്‍നാഷണല്‍ ഫുഡ്‌ഫെസ്റ്റിവെലിന് തുടക്കം കുറിച്ചു.
ജില്ലാഭരണകൂടം, തൃശൂര്‍ കോര്‍പറേഷന്‍, വിദ്യാഭ്യാസ വകുപ്പ്, ജില്ലാ ടൂറിസം പ്രേമോഷന്‍ കൗണ്‍സില്‍, ശുചിത്വ മിഷന്‍ എന്നീ വകുപ്പുകളുടെ സഹകരണത്തോടെയാണ് ഫുഡ് ഫെസ്റ്റിവെല്‍ സംഘടിപ്പിക്കുന്നത്. കോര്‍പറേഷന്‍ മേയര്‍ അജിത ജയരാജന്‍ ഉദ്ഘാടനം ചെയ്തു.
ലയണ്‍സ് ക്ലബ് പ്രസിഡന്റ് കെ.ബി അശോക് കുമാര്‍ അധ്യക്ഷനായി. തൃശൂര്‍ ടൗണ്‍ ഹാളിലാണ് ഫുഡ്‌ഫെസ്റ്റിവെല്‍ സംഘടിപ്പിച്ചിരിക്കുന്നത്.
നാടന്‍ മുതല്‍ ദേശീയവും അന്തര്‍ദേശീയവുമായ വിവിധ രുചികൂട്ടുകളുടെ കലവറ ഫുഡ് ഫെസ്റ്റിവെലില്‍ ഒരുക്കിയിട്ടുണ്ട്.
പൊതുജനങ്ങള്‍ക്ക് സൗകര്യ പ്രദമായി എത്തുന്നതിന് പാറമേക്കാവ് ക്ഷേത്രത്തിന് മുന്‍വശത്തുനിന്ന് സൗജന്യ ഓട്ടോ ടാക്‌സി സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ധനശേഖരണാര്‍ഥം വര്‍ഷത്തില്‍ രണ്ട് പ്രാവശ്യം ഇത്തരത്തിലുളള ഭക്ഷ്യമേള സംഘടിപ്പിക്കുമെന്ന് പദ്ധതിയുടെ ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഡോ. എ കൗശികന്‍ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി പറഞ്ഞു.
പൊതു വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ സുമതി, ജില്ലാ ടൂറിസം പ്രമേഷന്‍ കൗണ്‍സില്‍ ജനറല്‍ മാനേജര്‍ രവിചന്ദ്രന്‍, ശുചിത്വ മിഷന്‍ അസിസ്റ്റന്റ് കോഡിനേറ്റര്‍ പി.ജി അമല്‍, ലയണ്‍സ് പാസ്റ്റ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ നന്ദകുമാര്‍ കൊട്ടാരത്ത് യോഗത്തില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."