വൈദ്യുതി വേലി തകര്‍ന്നു: കാട്ടാന ഭീതിയില്‍ കാനംവയല്‍ സ്വദേശികള്‍
ചെറുപുഴ: കര്‍ണാടക വനാതിര്‍ത്തിയില്‍ വൈദ്യുതി വേലി തകര്‍ന്നതിനാല്‍ കാട്ടാന ഭീതിയില്‍ കോഴിച്ചാല്‍ കാനംവയല്‍ സ്വദേശികള്‍. കഴിഞ്ഞ സര്‍ക്കാരാണ് നാട്ടുകാരുടെ ഏറെക്കാലത്തെ മുറവിളിക്ക് വിരാമമിട്ട് വൈദ്യുത വേലി സ്ഥാപിച്ചത്. മഴക്കാലത്ത് കാട്ടാനകള്‍ നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്നത് തടയാന്‍ കൃഷിയിടങ്ങള്‍ക്കും വനത്തിനുമിടയില്‍ വൈദ്യുതി വേലി കെട്ടി അതിലൂടെ വൈദ്യുതി കടത്തിവിട്ടാണ് ആനശല്യത്തില്‍ ഇവര്‍ രക്ഷ നേടിയിരുന്നത്.
എന്നാല്‍ വേലിയുടെ ആയുസ് ചുരുങ്ങിയ മാസങ്ങള്‍ മാത്രമായിരുന്നു. വനത്തില്‍ കയറി വിറക് പെറുക്കുന്നതിനും നായാട്ടിനും വേലി തടസമായപ്പോള്‍ പരിസരവാസികള്‍ തന്നെ അവ നശിപ്പിക്കുകയായിരുന്നു.
വീട്ടമ്മമാര്‍ തുണി ഉണങ്ങാനിടാനും ഈ വേലി ഉപയോഗിച്ചു. മഴക്കാലം വന്നതോടെ വൈദ്യുതി കടന്നുപോകാത്തതിനാല്‍ ആനകള്‍ക്ക് ഇവ തകര്‍ക്കാന്‍ എളുപ്പമായി. വേലി സംരക്ഷിക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."