HOME
DETAILS

മണ്‍സൂണ്‍കാല ട്രോളിങ് നിരോധനം ഫലം കാണുന്നില്ലെന്ന് വിലയിരുത്തല്‍

  
backup
July 18 2016 | 02:07 AM

monsoon-trolling-issue

തിരുവനന്തപുരം: കേരളത്തിലെ മണ്‍സൂണ്‍കാല ട്രോളിങ് നിരോധനം പ്രതീക്ഷിച്ച ഫലം കാണുന്നില്ല. പ്രജനന വേളയില്‍ മത്സ്യക്കുഞ്ഞുങ്ങള്‍ നശിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെ ട്രോളിങ് നിരോധിച്ചിട്ടും സാധാരണക്കാര്‍ ഭക്ഷിക്കുന്ന ചെറുമത്സ്യങ്ങള്‍ കുറയുകയാണ്.
ഇത് സംസ്ഥാനത്തിനു വന്‍ സാമ്പത്തിക നഷ്ടം വരുത്തുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ ട്രോളിങ് നിരോധനം കേന്ദ്ര മാതൃകയില്‍ 61 ദിവസമാക്കണമെന്ന ആവശ്യം മത്സ്യബന്ധന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കിടയില്‍ ശക്തമാകുകയാണ്.
കേരളത്തിലെ ട്രോളിങ് നിരോധനത്തെക്കുറിച്ച് പഠനം നടത്താന്‍ സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (സി.എം.എഫ്.ആര്‍.ഐ) നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ട് ഈയിടെ ഫിഷറീസ് മന്ത്രി ജെ. മെഴ്‌സിക്കുട്ടിയമ്മയ്ക്ക് സമര്‍പ്പിച്ചിരുന്നു.
മത്സ്യമേഖലയെ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വിളിച്ചുചേര്‍ത്ത ഗവേഷണ സ്ഥാപനങ്ങളുടെ യോഗത്തിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പാവപ്പെട്ടവരുടെ മത്സ്യമായ മത്തിക്ക് സംസ്ഥാനത്ത് കടുത്ത ക്ഷാമം നേരിടുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മത്തിയുടെ ലഭ്യതക്കുറവു കാരണം കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തിനുണ്ടായ വരുമാന നഷ്ടം 150 കോടി രൂപയാണ്.
മത്സ്യബന്ധന മേഖലയില്‍ ജോലി ചെയ്യുന്ന 28 ശതമാനം പേര്‍ക്ക് ഇതു മൂലം തൊഴില്‍ നഷ്ടവുമുണ്ടായി. മത്തിയുടെ വിലയില്‍ 60 ശതമാനത്തോളം വര്‍ധനയുമുണ്ടായി. മത്സ്യത്തൊഴിലാളികളുടെ ജീവിത നിലവാരത്തെ മത്തി ക്ഷാമം സാരമായി ബാധിച്ചതായും പഠനം വ്യക്തമാക്കുന്നു. പ്രജനന സമയത്തിലെ മാറ്റം, അതിര്‍ത്തി കടന്നുള്ള മത്സ്യബന്ധനം, എല്‍നിനോ പ്രതിഭാസം, അമിതമായ തോതില്‍ കുഞ്ഞുങ്ങളെ പിടിച്ചെടുക്കല്‍ തുടങ്ങിയവയാണ് മത്തി കുറയുന്നതിനുള്ള പ്രധാന കാരണങ്ങളായി റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതില്‍ പ്രജനന സമയത്തിലെ മാറ്റമാണ് പ്രധാനമായും എടുത്തുപറയുന്നത്.
ഈ മാറ്റം കാരണം നിലവിലുള്ള കാലയളവിലെ ട്രോളിങ് നിരോധനം ഫലപ്രദമാകുന്നില്ല. ജൂണ്‍ തുടക്കത്തിലാണ് മത്തി, അയല തുടങ്ങിയ ചില മത്സ്യങ്ങളുടെ പ്രജനനം നടക്കുന്നത്. കേരളത്തില്‍ ട്രോളിങ് നിരോധനം ആരംഭിക്കുന്നതാകട്ടെ ജൂണ്‍ 14ന് അര്‍ധരാത്രി മുതലും. മത്തിയുടെയും അയലയുടെയും മറ്റും പ്രജനന വേളയില്‍ നിരോധനമില്ലാത്തതിനാല്‍ യഥേഷ്ടം ട്രോളിങ് നടക്കുന്നു. ഇത് മത്സ്യക്കുഞ്ഞുങ്ങളുടെ നാശത്തിനു കാരണമാകുന്നു.
1988ലാണ് കേരളത്തില്‍ മണ്‍സൂണ്‍ കാല ട്രോളിങ് നിരോധനം തുടങ്ങിയത്. ഇത് കാല്‍നൂറ്റാണ്ടു പിന്നിട്ട ഘട്ടത്തില്‍ 2013ല്‍ ഫലത്തെക്കുറിച്ചു പഠിക്കാന്‍ അന്നത്തെ ഫിഷറീസ് അഡീഷണല്‍ ഡയറക്ടര്‍ സൈറാബാനു അധ്യക്ഷയായി ഒരു സമിതിയെ സി.എം.എഫ്.ആര്‍.ഐ നിയോഗിച്ചിരുന്നു. അതുവരെയുള്ള ട്രോളിങ് നിരോധനം മത്സ്യങ്ങളുടെ പ്രജനനത്തിനു കാര്യമായ ഗുണമുണ്ടാക്കിയിട്ടില്ലെന്ന് ആ സമിതിയും കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ട്രോളിങ് നിരോധനം മൂന്നു ഘട്ടങ്ങളിലായി പുനഃക്രമീകരിക്കണമെന്ന് സമിതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അതു നടപ്പിലായില്ല.
ജൂണ്‍ 14ന് അര്‍ധരാത്രി മുതല്‍ ജൂലൈ 31 വരെയാണ് നിലവിലുള്ള ട്രോളിങ് നിരോധനം. ഇത് അയലയുടെയും മത്തിയുടെയുമൊക്കെ പ്രജനനകാലമായ ജൂണ്‍ തുടക്കം മുതല്‍ മൊത്തം 61 ദിവസമാക്കണമെന്നാണ് പുതിയ വിദഗ്ധസമിതി നിര്‍ദേശിച്ചിരിക്കുന്നത്. ചില മത്സ്യത്തൊഴിലാളി സംഘടനകളും ഈ നിര്‍ദേശം സര്‍ക്കാരിനു മുമ്പാകെ വച്ചിട്ടുണ്ട്. റിങ് സീന്‍ വലകളും കണ്ണിയടുപ്പമുള്ള വലകളും ഉപയോഗിച്ചുള്ള മത്സ്യബന്ധനം മത്സ്യക്കുഞ്ഞുങ്ങളുടെ നാശത്തിനു കാരണമാകുന്നതിനാല്‍ അതു തടയണമെന്നും സമിതി നിര്‍ദേശിച്ചിട്ടുണ്ട്. ഈ നിര്‍ദേശം നടപ്പാക്കണമെന്നും ചില മത്സ്യത്തൊഴിലാളി സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു, ബുധനാഴ്ചയോടെ ചുഴലിക്കാറ്റായി മാറും; കേരളത്തില്‍ ശക്തമായ മഴ

Kerala
  •  2 months ago
No Image

നവംബര്‍ 1 മുതല്‍ 19 വരെ എയര്‍ഇന്ത്യ വിമാനങ്ങളില്‍ യാത്ര ചെയ്യരുത്; ഭീഷണി സന്ദേശവുമായി ഖലിസ്താന്‍ നേതാവ്

National
  •  2 months ago
No Image

സ്‌പോണ്‍സര്‍ഷിപ്പിലൂടെ ലഭിച്ചത് 11.45 കോടി, പരസ്യത്തിന് വേണ്ടി മാത്രം 25 ലക്ഷം ചെലവ്; കേരളീയം പരിപാടിയിലെ കണക്കുകള്‍ പുറത്ത്

Kerala
  •  2 months ago
No Image

50,000 രൂപ കൈക്കൂലി വാങ്ങി; മൂവാറ്റുപുഴ മുന്‍ ആര്‍.ഡി.ഒയ്ക്ക് 7 വര്‍ഷം തടവും 25000 രൂപ പിഴയും ശിക്ഷ

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ചുപൂട്ടാനുള്ള ബാലാവകാശ സമിതിയുടെ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രിംകോടതി; കേന്ദ്രത്തിന് നോട്ടിസ് അയച്ചു

National
  •  2 months ago
No Image

'പാലക്കാടന്‍ കാവിക്കോട്ടയിലേക്ക് സ്വാഗതം'; ശോഭാ സുരേന്ദ്രന്റെ ഫ്‌ളക്‌സ് ബോര്‍ഡ് കത്തിച്ച നിലയില്‍

Kerala
  •  2 months ago
No Image

പി.പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി; ഹരജിയില്‍ വാദം 24 ന്

Kerala
  •  2 months ago
No Image

എ.ഡി.എമ്മിന്റെ മരണം: പ്രശാന്തനെ പിരിച്ചുവിടും; വിശദമായ അന്വേഷണം നടത്തുമെന്നും മന്ത്രി വീണാ ജോര്‍ജ്

Kerala
  •  2 months ago
No Image

മുളകുപൊടി വിതറി ബന്ദിയാക്കി കാറില്‍ നിന്ന് പണംതട്ടിയ കേസില്‍ ട്വിസ്റ്റ്; പരാതിക്കാരനടക്കം 3 പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

പ്രശാന്തിനെതിരേ നടപടി; പ്രിന്‍സിപ്പലില്‍ നിന്ന് വിശദീകരണം തേടി ആരോഗ്യവകുപ്പ്

Kerala
  •  2 months ago