പ്ലാസ്റ്റിക് നിരോധനത്തില്‍ കേന്ദ്രനിയമം പാലിക്കണം: ടി. നസിറുദ്ദീന്‍
ബാലുശ്ശേരി: മാലിന്യപ്രശ്നത്തിന്റെയും പ്രകൃതി സംരക്ഷണത്തിന്റെയും പേരില്‍ മുഴുവന്‍ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളും നിരോധിച്ച സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്നും പ്ലാസ്റ്റിക് നിരോധനത്തില്‍ കേന്ദ്രനിയമം പാലിക്കണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്‍.
വ്യാപാരി വ്യവസായി ഏകോപന സമിതി ബാലുശ്ശേരി യൂനിറ്റ് ജനറല്‍ബോഡി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്‍പത് മൈക്രോണില്‍ കുറവുള്ള പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ നിരോധിച്ച് പടിപടിയായി മുന്നോട്ട് പോകണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. രണ്ടു വര്‍ഷം കൊണ്ട് ഇതു പൂര്‍ത്തിയാക്കിയാല്‍ മതി. എന്നാല്‍ ചില തദ്ദേശ സ്വയംഭരണ അധികാരികളും ആരോഗ്യവകുപ്പും നിരോധനം അടിച്ചേല്‍പ്പിച്ച് വ്യാപാരി സമൂഹത്തെ ദ്രോഹിക്കുന്നത് അവസാനിപ്പിക്കണമെന്ന് നസിറുദ്ദീന്‍ ആവശ്യപ്പെട്ടു. യൂനിറ്റ് പ്രസിഡന്റ് പി. മോഹനന് അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി അഷറഫ് മൂത്തേടത്ത്, നിയോജക മണ്ഡലം പ്രസിഡന്റ് അബ്ദുല്‍ ഷുക്കൂര്‍ പൂനൂര്, രാജന് കാന്തപുരം പ്രസംഗിച്ചു. 2017-18 വര്‍ഷത്തെ ഭാരവാഹികളായി പി. മോഹനന് (പ്രസി), കെ. പ്രദീപ് (ജന.സെക്ര), മാഹിന്‍ നെരോത്ത് (ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."