ഇന്ത്യന്‍ ഫുട്‌ബോളിനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ അനിവാര്യം
കോഴിക്കോട്: ലോകകപ്പിന്റെ ആവേശം അലതല്ലുമ്പോഴും ഇന്ത്യന്‍ ഫുട്‌ബോളിനെ പുനരുജ്ജീവിപ്പിക്കാനുള്ള നടപടികള്‍ ഉണ്ടാകുന്നില്ലെന്ന് കോഴിക്കോട് പ്രസ്‌ക്ലബ് സംഘടിപ്പിച്ച ലോകകപ്പ് ഫുട്‌ബോള്‍: ഇന്ത്യന്‍ സ്വപ്നവും യാഥാര്‍ഥ്യവും എന്ന ചര്‍ച്ച അഭിപ്രായപ്പെട്ടു. ഐസ്‌ലന്റ് പോലും അര്‍ജന്റീനയെ തോല്‍പ്പിച്ച സാഹചര്യം ഇന്ത്യന്‍ ഫുട്‌ബോള്‍ കണ്ടുപഠിക്കണമെന്നു ചര്‍ച്ച ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ എ. പ്രദീപ്കുമാര്‍ എം.എല്‍.എ പറഞ്ഞു. റഷ്യന്‍ ലോകകപ്പ് വഴിത്തിരിവിന്റേതാണ്. വന്‍ ടീമുകള്‍ക്ക് അടിതെറ്റിയ ലോകകപ്പില്‍ ചെറിയടീമുകള്‍ ഉയര്‍ന്നുവന്നു. ഇവയുടെ അതിജീവനരീതി പിന്തുടര്‍ന്നാല്‍ ഇന്ത്യയ്ക്കും ഭാവി കണ്ടെത്താനാകുമെന്ന് എം.എല്‍.എ പറഞ്ഞു.
യൂറോപ്യരുടെ കായികശേഷിയും കഴിവും മാത്രമാണ് ഫുട്‌ബോളിന് അനുയോജ്യമെന്നു കരുതുന്നത് ശരിയല്ല. ഇന്ത്യയ്ക്കാരേക്കാള്‍ മോശം ശരീരപ്രകൃതിയുള്ള കിഴക്കന്‍ രാജ്യക്കാര്‍പോലും ഫുട്‌ബോളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. ജപ്പാനും ദക്ഷിണ കൊറിയയും സെമിയില്‍ വരെ എത്തിയത് നോക്കുമ്പോള്‍ പ്രൊഫഷനല്‍ രീതി പിന്തുടര്‍ന്നാല്‍ നമുക്കും ലോകകപ്പ് മത്സരത്തില്‍ പങ്കെടുക്കാനാകും. കുട്ടികളെ ചെറുപ്രായത്തില്‍ തന്നെ കണ്ടെത്തി പരിശീലിപ്പിച്ചാണു മികച്ച കളിക്കാരനാക്കുന്നത്. വര്‍ഷങ്ങളുടെ പരിശീലനവും അധ്വാനവും ഇതിനാവശ്യമാണ്. ഫുട്‌ബോളിനെ രക്ഷിക്കാന്‍ ഇന്ത്യയില്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടലുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ഫുട്‌ബോളിനു വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന് മുന്‍ രാജ്യാന്തരതാരവും കോച്ചുമായ കെ.പി സേതുമാധവന്‍ പറഞ്ഞു.
സന്തോഷ് ട്രോഫി മത്സരങ്ങളില്‍ നിന്ന് ലഭിച്ച വരുമാനം ഫുട്‌ബോള്‍ അസോസിയേഷനുകള്‍ ഫുട്‌ബോളിനു വേണ്ടി ചെലവഴിച്ചെങ്കില്‍ ഈ രംഗം രക്ഷപ്പെടുമായിരുന്നു. 1975ല്‍ 27 ലക്ഷം രൂപയുടെ വരുമാനം സന്തോഷ് ട്രോഫിയിലൂടെ ലഭിച്ചിരുന്നു. രാഷ്ട്രീയ ഇടപെടലുകളിലൂടെ സ്ഥാനം നിലനിര്‍ത്തുകയാണ് അസോസിയേഷനുകള്‍ ചെയ്യുന്നത്.
ഇന്നു ഫുട്‌ബോള്‍ ടീമുകളെ നിലനിര്‍ത്താന്‍ വലിയ പണച്ചെലവാണുള്ളത്. മുന്‍പൊക്കെ ടിക്കറ്റ് പിരിവിലൂടെ കളി നടത്തിയാലും ലാഭമുണ്ടാകുമായിരുന്നു. ഇന്നു കളിക്ക് സര്‍ക്കാര്‍ സഹായമോ കോര്‍പറേറ്റ് പിന്തുണയോ അനിവാര്യമാണ്. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ക്ലബുകള്‍ക്കും ഫുട്‌ബോള്‍ അസോസിയേഷന്റെ സഹായം ലഭിക്കാത്തതാണ് എല്ലാവരും ടീമുകളെ ഒഴിവാക്കാന്‍ കാരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഐ.എസ്.എല്‍ പോലുള്ള മത്സരങ്ങള്‍ കുറച്ചു പേര്‍ക്ക് അവസരങ്ങള്‍ ലഭിക്കാന്‍ കാരണമായെന്ന് ഐ.എസ്.എല്‍ താരം ഷാഹിന്‍ ലാല്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ഇതിലൂടെ ഇന്ത്യന്‍ ഫുട്‌ബോള്‍ രക്ഷപ്പെടുമോയെന്ന് അറിയില്ല.
ഐ.എസ്.എല്‍ വന്നതോടെ കുട്ടികളെ ഫുട്‌ബോള്‍ പരിശീലനത്തിനായി അയക്കുന്നതിനു രക്ഷിതാക്കള്‍ തയാറാകുന്നുണ്ട്. സര്‍ക്കാര്‍ തലത്തില്‍ കൂടുതല്‍ ഇടപെടലുണ്ടായാലേ നല്ല താരങ്ങളെ വാര്‍ത്തെടുക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു. പ്രസ്‌ക്ലബ് പ്രസിഡന്റ് പ്രേംനാഥ് മോഡറേറ്ററായി. മാധ്യമപ്രവര്‍ത്തകനും ഫുട്‌ബോള്‍ കോളമിസ്റ്റുമായ സി.പി വിജയകൃഷ്ണന്‍, പ്രസ്‌ക്ലബ് സെക്രട്ടറി വിപുല്‍നാഥ്, ട്രഷറര്‍ കെ.സി റിയാസ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."